സഞ്ജുവിന്റെ പ്രകടനത്തിൽ എനിക്കു പങ്കില്ല, അത് അവന്റെ കഴിവ്; കൃത്യസ്ഥാനത്ത് കളിപ്പിക്കുന്നു, പിന്തുണയ്ക്കുന്നു: ‘ക്രെഡിറ്റ്’ വേണ്ടെന്ന് ഗംഭീർ
മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പോകുന്നതിനു തൊട്ടുമുൻപു നടത്തിയ വാർത്താസമ്മേളനത്തിനിടെ, ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനു മുന്നിൽ മലയാളി സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചോദ്യമുയർത്തി മാധ്യമപ്രവർത്തകർ. ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമിൽ സഞ്ജു അംഗമല്ലെങ്കിലും, ഗംഭീർ

മുംബൈ∙ ബോർഡർ – ഗാവസ്കർ ട്രോഫിക്കായി ഓസ്ട്രേലിയയിലേക്കു പോകുന്നതിനു തൊട്ടുമുൻപു നടത്തിയ വാർത്താസമ്മേളനത്തിനിടെ, ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനു മുന്നിൽ മലയാളി സഞ്ജു സാംസണുമായി ബന്ധപ്പെട്ട ചോദ്യമുയർത്തി മാധ്യമപ്രവർത്തകർ. ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന ടെസ്റ്റ് ടീമിൽ സഞ്ജു അംഗമല്ലെങ്കിലും, ഗംഭീർ ടീമിന്റെ ചുമതലയേറ്റ ശേഷം സഞ്ജു മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിലായിരുന്നു ചോദ്യം. എന്നാൽ, സഞ്ജുവിന്റെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിനു പിന്നിൽ തനിക്കു റോളൊന്നുമില്ലെന്ന് ഗംഭീർ വ്യക്തമാക്കി. സഞ്ജുവിന്റെ കഴിവു തന്നെയാണ് ഈ പ്രകടനങ്ങൾക്കു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നതിന്റെ ക്രെഡിറ്റ് പരിശീലകനായ ഗൗതം ഗംഭീറിനാണെന്ന് ചൂണ്ടിക്കാട്ടി മാധ്യമപ്രവർത്തകൻ പ്രതികരണം തേടിയപ്പോഴാണ്, തനിക്ക് യാതൊരു പങ്കുമില്ലെന്ന് ഗംഭീർ വ്യക്തമാക്കിയത്.
‘‘എനിക്ക് അതിൽ ഒരു പങ്കുമില്ല. അവന്റെ കഴിവു തന്നെയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം. കൃത്യ സ്ഥാനത്ത് സഞ്ജുവിനെ കളിപ്പിക്കുകയും ഉറച്ച പിന്തുണ നൽകുകയുമാണ് നമുക്കു ചെയ്യാനാകുന്ന കാര്യം. ഇപ്പോൾ സഞ്ജു പുറത്തെടുക്കുന്ന മികച്ച പ്രകടനം ഇത്രയും കാലം ചെയ്ത കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ്. ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റിനായി സഞ്ജു ചെയ്യുന്ന കാര്യങ്ങളെല്ലാം വെറും തുടക്കം മാത്രമാണ്. അല്ലാതെ അത് ഇവിടെ അവസാനിക്കില്ല. ഈ ഫോമിൽ ഏറെ ദൂരം മുന്നോട്ടുപോകാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ’’ – ഗംഭീർ പറഞ്ഞു.
‘‘ചില യുവതാരങ്ങൾ രാജ്യാന്തര തലത്തിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ തുടങ്ങിയത് ശുഭസൂചനയായാണ് ഞാൻ കാണുന്നത്. ഇതെല്ലാം ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ ആരോഗ്യകരമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.’ – ഗംഭീർ ചൂണ്ടിക്കാട്ടി.
‘‘ഓസ്ട്രേലിയയിൽ മുൻപ് കളിച്ചിട്ടുള്ള പരിചയസമ്പന്നരായ ഒട്ടേറെ താരങ്ങൾ ഈ ടീമിലുണ്ട. അവരുടെ പരിചയസമ്പത്ത് ടീമിലെ യുവതാരങ്ങളെ സംബന്ധിച്ചും ഉപകാരപ്രദമാണ്. ഇനിയുള്ള 10 ദിവസങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. എന്തായാലും 22–ാം തീയതി രാവിലെയാകുമ്പോഴേയ്ക്കും ടീം പൂർണമായും തയാറായിരിക്കും. ആദ്യ പന്തു മുതൽത്തന്നെ ടീം പോരാട്ടം തുടങ്ങും’ – ഗംഭീർ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയതോടെ, ഇന്ത്യയ്ക്കായി രാജ്യാന്തര ട്വന്റി20യിൽ തുടർച്ചയായി സെഞ്ചറി നേടുന്ന ആദ്യ താരമായി സഞ്ജു മാറിയിരുന്നു. ദീർഘകാലം ടീമിന് അകത്തും പുറത്തുമായിരുന്ന സഞ്ജു, ഗംഭീർ പരിശീലകനായി ചുമതലയേറ്റതിനു പിന്നാലെ ടീമിൽ സ്ഥിരാംഗമായി മാറിയിരുന്നു.
നേരത്തെ, സഞ്ജുവിന്റെ മികച്ച പ്രകടനത്തിനു പിന്നിൽ പരിശീലകർക്കു കാര്യമായ റോളില്ലെന്ന് മുൻ ദക്ഷിിമാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടിരുന്നു. വി.വി.എസ്. ലക്ഷ്മൺ, ഗൗതം ഗംഭീർ, റയാൻ ടെൻ ഡോഷെറ്റ്, മോണി മോർക്കൽ.... പരിശീലക സംഘത്തിന്റെ ഭാഗമായിട്ടുള്ള ആരെയും കുറച്ചു കാണുകയല്ലെന്നും, സഞ്ജു പക്വതയുള്ള ഒരു കളിക്കാരനെന്ന നിലയിൽ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞുവെന്നുമായിരുന്നു ഡിവില്ലിയേഴ്സിന്റെ പ്രതികരണം.