നോർത്ത് സൗണ്ട് (ആന്റിഗ്വ) ∙ ഏകദിന ലോകകപ്പിലെ തകർച്ചയ്ക്കു പരിഹാരം കാണാമെന്ന പ്രതീക്ഷയോടെ വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ മത്സരത്തിൽ തോൽവി. ഷായ് ഹോപിന്റെ സെഞ്ചറിയും (109*) റൊമാരിയോ ഷെപ്പേഡിന്റെ 48 റൺസ് പ്രകടനവുമാണ് വിൻഡീസിന് 4 വിക്കറ്റ് വിജയം സമ്മാനിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്കോർ: ഇംഗ്ലണ്ട് – 50 ഓവറിൽ 325 ഓൾഔട്ട്; വെസ്റ്റിൻഡീസ് – 48.5 ഓവറിൽ 6ന് 326. ഇത്തവണ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ വിൻഡീസിന് വലിയ ആത്മവിശ്വാസമേകുന്നതായി ഈ വിജയം. 

ADVERTISEMENT

39–ാം ഓവറിൽ 5ന് 213 എന്ന നിലയിൽ തകർന്ന വിൻഡീസിനെ ഷായ് ഹോപ് ആണ് രക്ഷിച്ചത്. 83 പന്തിൽ 109 റൺസുമായി പുറത്താകാതെനിന്ന ഹോപ്പിന് 28 പന്തിൽ 48 റൺസെടുത്ത റൊമാരിയോ ഷെപ്പേഡ് മികച്ച പിന്തുണ നൽകി. ഷായ് ഹോപ് സാം കറനെതിരെ 4 പന്തിനിടെ 3 സിക്സറുകൾ നേടിയതു നിർണായകമായി. കറൻ 98 റൺസാണ് വിട്ടുകൊടുത്തത്. ഇംഗ്ലിഷ് ബാറ്റർമാരിൽ ക്യാപ്റ്റൻ ജോസ് ബട്‌ലർ വീണ്ടും നിറംമങ്ങിയപ്പോൾ ഹാരി ബ്രൂക്ക് (71), ഫിൽ സോൾട്ട് ( 45) എന്നിവർ തിളങ്ങി.

English Summary:

West Indies defeated England