സെഞ്ചറിയുമായി തിളങ്ങി ഡീൻ എൽഗർ (140*); ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക മികച്ച നിലയിൽ, 11 റൺസ് ലീഡ്
സെഞ്ചൂറിയൻ∙ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറിനെ രണ്ടാംദിനം തന്നെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 256 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 11 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് അവർ ഉയർത്തിയത്.
സെഞ്ചൂറിയൻ∙ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറിനെ രണ്ടാംദിനം തന്നെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 256 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 11 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് അവർ ഉയർത്തിയത്.
സെഞ്ചൂറിയൻ∙ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറിനെ രണ്ടാംദിനം തന്നെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 256 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 11 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് അവർ ഉയർത്തിയത്.
സെഞ്ചൂറിയൻ ∙ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ ഉയർത്തിയ ഒന്നാം ഇന്നിങ്സ് സ്കോറിനെ രണ്ടാംദിനം തന്നെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. രണ്ടാം ദിനം കളി നിർത്തുമ്പോൾ 5ന് 256 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 11 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് അവർ ഉയർത്തിയത്. ഓപ്പണർ ഡീൻ എൽഗറിന്റെ സെഞ്ചറിയാണ് പ്രോട്ടീസ് ഇന്നിങ്സിന് കരുത്തായത്. അർധ സെഞ്ചറി നേടിയ ഡേവിഡ് ബെഡിൻഗം (56) എൽഗറിന് മികച്ച പിന്തുണ നല്‍കി. 140 റൺസുമായി എൽഗറും 3 റൺസുമായി മാർക്കോ യാൻസനുമാണ് ക്രീസിൽ.
സ്കോർ ബോർഡിൽ 11 റൺസ് ചേർക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണെങ്കിലും പ്രോട്ടീസിനുമേൽ ആധിപത്യമുറപ്പിക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞില്ല. 5 റൺസെടുത്ത എയ്ഡൻ മാർക്രം മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിനു ക്യാച്ച് നൽകിയാണ് മടങ്ങിയത്. മൂന്നാമനായെത്തിയ ടോണി സോർസി എൽഗറിനു പിന്തുണയുമായി ഉറച്ചുനിന്നു. 62 പന്തു നേരിട്ട താരം 28 റൺസ് നേടിയാണ് ക്രീസ് വിട്ടത്. പിന്നാലെയെത്തിയ കീഗൻ പീറ്റേഴ്സന്‍ (2) ജസ്പ്രീത് ബുമ്രയുടെ പന്തിൽ ക്ലീൻ ബോൾഡായി.
എൽഗറിനൊപ്പം ബെഡിൻഗം നിലയുറപ്പിച്ചതോടെ പ്രോട്ടീസ് സ്കോറിങ് വേഗത്തിലായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 131 റൺസ് കൂട്ടിച്ചേർത്തു. സ്കോർ 244ൽ നിൽക്കേ മുഹമ്മദ് സിറാജിന്റെ പന്തിൽ ബെഡിൻഗം ക്ലീൻ ബോൾഡായി. 4 റൺസ് നേടിയ കൈൽ വെറൈനെ പ്രസിദ്ധ് കൃഷ്ണ കൂടാരം കയറ്റി. 211 പന്തുനേരിട്ട ഡീൻ എൽഗർ 23 ഫോറിന്റെ അകമ്പടിയോടെയാണ് 140* റൺസുമായി നിൽക്കുന്നത്. ഇന്ത്യയ്ക്കായി ബുമ്രയും സിറാജും 2 വിക്കറ്റു വീതം സ്വന്തമാക്കി.
∙ കരുത്തായി രാഹുലിന്‍റെ സെഞ്ചറി
മധ്യനിരയിൽ സെഞ്ചറിയുമായി തിളങ്ങിയ കെ.എൽ.രാഹുലിന്‍റെ മികവിലാണ് ഇന്ത്യ 245 എന്ന ഭേദപ്പെട്ട ഒന്നാം ഇന്നിങ്സ് സ്കോർ കണ്ടെത്തിയത്. രണ്ടാം ദിനം 133 പന്തുകളിൽ നിന്നാണ് രാഹുൽ ടെസ്റ്റ് കരിയറിലെ എട്ടാം സെഞ്ചറി നേടിയത്. 65–ാം ഓവറിലെ അവസാന പന്തു സിക്സർ പറത്തിയാണ് രാഹുൽ സെഞ്ചറി തികച്ചത്. 137 പന്തുകളിൽ 101 റണ്‍സെടുത്തു താരം പുറത്തായി. 67.4 ഓവറിൽ 245 റൺസെടുത്താണ് ആദ്യ ഇന്നിങ്സിൽ ഇന്ത്യ പുറത്തായത്.
എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഒന്നാം ദിവസം കളി അവസാനിപ്പിച്ചത്. മഴയെത്തുടർന്ന് കളി നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. 59 ഓവറുകൾ മാത്രമായിരുന്നു ആദ്യ ദിവസം കളിക്കാൻ സാധിച്ചത്. പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ തുടക്കം മുതൽ ഇന്ത്യയ്ക്കു മേൽ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു മേൽക്കൈ. ഇന്ത്യൻ സ്കോർ 13ൽ നിൽക്കെ ഇന്ത്യയ്ക്കു ക്യാപ്റ്റൻ രോഹിത് ശർമയെ നഷ്ടമായി. 14 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്.
കഗിസോ റബാദയുടെ പന്തിൽ നാന്ദ്രെ ബർഗർ ക്യാച്ചെടുത്താണു രോഹിത് പുറത്തായത്. അധികം വൈകാതെ യശസ്വി ജയ്സ്വാളിനെ (37 പന്തിൽ 17) വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു പേസർ നാന്ദ്രെ ബർഗര്‍. 12 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ നിരാശപ്പെടുത്തി. രണ്ടു റൺസാണു താരത്തിന്റെ സമ്പാദ്യം. മധ്യനിരയിൽ ശ്രേയസ് അയ്യർ പൊരുതി നിൽക്കാൻ ശ്രമിച്ചെങ്കിലും ഇതും അധികം നീണ്ടില്ല. 50 പന്തുകൾ നേരിട്ട അയ്യർ 31 റൺസെടുത്തു ബോൾഡായി. 61 പന്തിൽ 38 റൺസെടുത്ത വിരാട് കോലിയും റബാദയുടെ പന്തിലാണു പുറത്തായത്.
അശ്വിനെ മടക്കി റബാദ വിക്കറ്റ് നേട്ടം നാലാക്കി. ഏഴാം വിക്കറ്റിൽ കെ.എൽ. രാഹുൽ– ഷാർദൂൽ ഠാക്കൂര്‍ സഖ്യം 43 റൺസെടുത്തു. 33 പന്തിൽ 24 റൺസെടുത്ത ഠാക്കൂറിനെ പുറത്താക്കി റബാദ് അഞ്ച് വിക്കറ്റ് നേട്ടം പേരിലാക്കി. പിന്നാലെയെത്തിയ ജസ്പ്രീത് ബുമ്രയ്ക്കും (9 പന്തിൽ 1) ഒന്നും ചെയ്യാൻ സാധിച്ചില്ല. രണ്ടാം ദിവസം മുഹമ്മദ് സിറാജാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 22 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. സെഞ്ചറിക്കു പിന്നാലെ ബർഗറുടെ പന്തിൽ രാഹുലും മടങ്ങി. ദക്ഷിണാഫ്രിക്ക ബോളർമാരിൽ നാന്ദ്രെ ബർഗർ മൂന്നു വിക്കറ്റും മാർകോ ജാൻസൻ, ജെറാൾഡ് കോട്സീ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.