എതിർ ടീം താരത്തിന്റെ സംസാരം ഇഷ്ടമായില്ല, ബംഗ്ലദേശ് ലീഗിനിടെ ചൂടായി ബാബർ അസം- വിഡിയോ
ധാക്ക∙ ബംഗ്ലദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ എതിർ ടീമിലെ താരത്തോടു ചൂടായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബാബർ അസം. രംഗ്പൂർ റൈഡേഴ്സ് ടീമിന്റെ താരമായ ബാബർ ശനിയാഴ്ച നടന്ന മത്സരത്തിനിടെ ദുർദന്തോ ധാക്ക ടീമിന്റെ വിക്കറ്റ് കീപ്പർ ഇർഫാൻ ഷുക്കൂറിനോടാണു ദേഷ്യപ്പെട്ടത്.

ധാക്ക∙ ബംഗ്ലദേശ് പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ എതിർ ടീമിലെ താരത്തോടു ചൂടായി പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ബാബർ അസം. രംഗ്പൂർ റൈഡേഴ്സ് ടീമിന്റെ താരമായ ബാബർ ശനിയാഴ്ച നടന്ന മത്സരത്തിനിടെ ദുർദന്തോ ധാക്ക ടീമിന്റെ വിക്കറ്റ് കീപ്പർ ഇർഫാൻ ഷുക്കൂറിനോടാണു ദേഷ്യപ്പെട്ടത്. ബാബറിന്റെ ബാറ്റിങ്ങിനിടെ ധാക്ക ടീം വിക്കറ്റ് കീപ്പർ താരത്തോട് എന്തോ പറയുന്നതു വിഡിയോയിൽനിന്നു വ്യക്തമാണ്.
റൈഡേഴ്സ് ഇന്നിങ്സിനിടെ 13–ാം ഓവറിലായിരുന്നു സംഭവം. 31 പന്തുകളിൽനിന്ന് 37 റൺസെടുത്തു ബാറ്റിങ് തുടരുകയായിരുന്നു ബാബർ അപ്പോൾ. മൂന്നാം പന്തു നേരിട്ട ശേഷം ബാബർ വെള്ളം കുടിക്കുന്നതിനിടെ ധാക്ക വിക്കറ്റ് കീപ്പർ ബാബർ അസമിനോടു സംസാരിക്കുന്നുണ്ടായിരുന്നു. ഇതു രസിക്കാതിരുന്ന ബാബർ ‘ഞാന്‍ നിങ്ങളോടു സംസാരിക്കുന്നില്ല’ എന്നാണു മറുപടി നൽകിയത്.
അംപയർ ഇടപെട്ടാണ് പിന്നീടു പ്രശ്നം പരിഹരിച്ചത്. ധാക്ക ടീമിന്റെ താരങ്ങൾ എത്തി ബാബർ അസമിനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. മത്സരത്തിൽ ബാബർ 46 പന്തിൽ 62 റൺസെടുത്തു പുറത്തായി. ശ്രീലങ്കൻ ബോളർ ഗുണതിലകയാണു താരത്തെ മടക്കിയത്. ബാബർ തന്നെയാണു കളിയിലെ താരവും. മത്സരത്തിൽ രംഗ്പൂർ റൈഡേഴ്സ് 79 റൺസിനു വിജയിച്ചു.
ആദ്യം ബാറ്റു ചെയ്ത രംഗ്പൂർ റൈഡേഴ്സ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദുർദന്തോ ധാക്ക 16.3 ഓവറിൽ 104 റൺസ് മാത്രമെടുത്തു പുറത്തായി.