മുംബൈ∙ സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമയ്ക്ക് വൻ വിമർശനം. സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ ധനശ്രീക്കെതിരായ വിമർശനവും കടുത്തു. ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ സുഹൃത്തിനൊപ്പമുള്ള ചിത്രം വൈറലായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലിന്റെ ഭാര്യ ധനശ്രീ വർമയ്ക്ക് വൻ വിമർശനം. സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ ധനശ്രീക്കെതിരായ വിമർശനവും കടുത്തു. ആൺസുഹൃത്തിനൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കരുതെന്നും ഇതു കുടുംബ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുമാണ് ചിലരുടെ ‘ഉപദേശം’.

Read Also: ചെഹലിനെ ചുമലിൽ എടുത്ത് വട്ടം കറക്കി സംഗീത ഫോഗട്ട്, അസ്വസ്ഥനായി ഇന്ത്യൻ ക്രിക്കറ്റ് താരം- വിഡിയോ

ADVERTISEMENT

അടുത്തിടെ ഒരു റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ട് വരെ ധനശ്രീ എത്തിയിരുന്നു. ധനശ്രീക്ക് വോട്ട് ചെയ്യണമെന്ന് ചെഹൽ ആരാധകരോട് ആവശ്യപ്പെട്ടു. 2020ലാണ് ചെഹലും ധനശ്രീയും വിവാഹിതരായത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധനശ്രീ, ഡോക്ടറും ഡാൻസറും കൂടിയാണ്. ധനശ്രീയുടെ അക്കാദമിയിൽ നൃത്തം പഠിക്കാൻ എത്തിയപ്പോഴാണ് ചെഹലും ധനശ്രീയും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലായി.

ചെഹലും ധനശ്രീയും വേർപിരിയുകയാണെന്ന് കഴിഞ്ഞ വർഷം അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. ഇതിനെതിരെ രൂക്ഷവിമർശനമാണ് ധനശ്രീ സമൂഹമാധ്യമത്തിൽ ഉയർത്തിയത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലേക്കുള്ള തയാറെടുപ്പിലാണ് യുസ്‍വേന്ദ്ര ചെഹൽ ഇപ്പോൾ. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ താരമാണ് ചെഹൽ. ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് ഐപിഎല്ലിൽ റോയൽസിന്റെ ആദ്യ മത്സരം.

English Summary:

Dhanashree Verma receive criticism for controversial photo