സബാഷ് ശർമാജീസ്, ഗുജറാത്തിന്റെ തീപ്പൊരി മോഹിത്, സഞ്ജുവിന്റെ വിശ്വസ്തന് സന്ദീപ്
ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം ജയിച്ചശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പറഞ്ഞു. ‘എന്റെ മാൻ ഓഫ് ദ് മാച്ച് സന്ദീപ് ശർമയാണ്’. മുംബൈ–ഗുജറാത്ത് മത്സരത്തിനു പിന്നാലെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു: ശരിക്കും മാൻ ഓഫ് ദ് മാച്ച് മോഹിത് ശർമയാണ്. കളിക്കണക്കിന്റെ ബോർഡിൽ ഗ്ലാമർ കാണില്ലെങ്കിലും സ്വന്തം ടീമിന്റെ

ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരം ജയിച്ചശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ പറഞ്ഞു. ‘എന്റെ മാൻ ഓഫ് ദ് മാച്ച് സന്ദീപ് ശർമയാണ്’. മുംബൈ–ഗുജറാത്ത് മത്സരത്തിനു പിന്നാലെ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ അഭിപ്രായപ്പെട്ടു: ശരിക്കും മാൻ ഓഫ് ദ് മാച്ച് മോഹിത് ശർമയാണ്. കളിക്കണക്കിന്റെ ബോർഡിൽ ഗ്ലാമർ കാണില്ലെങ്കിലും സ്വന്തം ടീമിന്റെ വിജയത്തിൽ എത്രത്തോളം നിർണായകമായിരുന്നു ഇവരുടെ പ്രകടനമെന്ന് ഈ വാക്കുകളിൽനിന്നു വ്യക്തം. ഡെത്ത് ഓവറുകളിലെ കിടിലൻ പ്രകടനവുമായി ഐപിഎലിന്റെ തുടക്കത്തിൽ കസറുകയാണ് ഈ ശർമാജിമാർ.
എന്താ തിരിച്ചുവരവ്!
മോഹിത്തിന്റെയും സന്ദീപിന്റെയും കരിയറുകളിലുമുണ്ട് സാമ്യം. രണ്ടുപേരും കഴിഞ്ഞ വർഷം ഐപിഎലിൽ തിരിച്ചുവരവ് നടത്തിയവരാണ്. അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞതും ഒരേ വർഷം; 2015. ഇരുവരുടെയും ഐപിഎൽ പ്രതിഫലവും തുല്യം– 50 ലക്ഷം. മോഹിത് ശർമ 2018നു ശേഷം കഴിഞ്ഞ വർഷമാണ് ഒരു മുഴുനീള സീസൺ കളിക്കുന്നത്.
14 മത്സരങ്ങളിൽനിന്ന് 27 വിക്കറ്റുകൾ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസിന്റെ ഫൈനൽ പ്രവേശനത്തിൽ പ്രധാന റോൾ വഹിച്ചു.13.37 ആയിരുന്നു ശരാശരി. കഴിഞ്ഞ വർഷം നിർത്തിയിടത്തുനിന്നുള്ള തുടക്കം തന്നെയായിരുന്നു മോഹിത്തിന് ഈ ഐപിഎലിലെ ആദ്യ മത്സരം. 2023 ഐപിഎൽ മുതൽ ഡെത്ത് ഓവറുകളിൽ 97 പന്തുകളാണ് മോഹിത് എറിഞ്ഞത്. അതിൽ 34 ഡോട് ബോളുകൾ. വിട്ടുകൊടുത്തത് 132 റൺസ്. ശരാശരി 9.42. 14 വിക്കറ്റുകളും വീഴ്ത്തി.
ഫോം ഇടിഞ്ഞതോടെ സന്ദീപ് ശർമയെ കഴിഞ്ഞ വർഷത്തെ ഐപിഎൽ ലേലത്തിൽ എടുക്കാൻ ആളില്ലായിരുന്നു. എന്നാൽ പ്രസിദ്ധ് കൃഷ്ണയുടെ പകരക്കാരനായി രാജസ്ഥാൻ റോയൽസിൽ എത്തിയതിൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പവർ പ്ലേയിലും ഡെത്ത് ഓവറുകളിലുമെല്ലാം ഇപ്പോൾ സഞ്ജുവിന്റെ വിശ്വസ്തനാണ് താരം.