കൊൽക്കത്ത ടീമിലെത്തിയത് 24.75 കോടിക്ക്; തല്ലു വാങ്ങിക്കൂട്ടി മിച്ചൽ സ്റ്റാർക്ക്, വിമർശനം
കൊൽക്കത്ത ∙ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക നൽകി കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടും, ഫോമിലേക്ക് ഉയരാത്ത ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ ഇർഫാൻ പഠാൻ, ഇയാൻ ബിഷപ് എന്നിവരാണ്

കൊൽക്കത്ത ∙ ഇത്തവണത്തെ ഐപിഎൽ താരലേലത്തിൽ റെക്കോർഡ് തുക നൽകി കൊൽക്കത്ത ടീമിൽ എത്തിച്ചിട്ടും, ഫോമിലേക്ക് ഉയരാത്ത ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിനെ വിമർശിച്ച് മുൻ താരങ്ങൾ രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരെ 4 ഓവറിൽ 50 റൺസ് വഴങ്ങുകയും വിക്കറ്റ് നേടാതിരിക്കുകയും ചെയ്തതോടെ ഇർഫാൻ പഠാൻ, ഇയാൻ ബിഷപ് എന്നിവരാണ് സ്റ്റാർക്കിനെ രൂക്ഷമായി വിമർശിച്ചത്. 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത ടീമിലെത്തിയ സ്റ്റാർക്ക്, റോയൽസിനെതിരെ 18–ാം ഓവറിൽ 18 റൺസാണ് വഴങ്ങിയത്.
കോടികൾ മുടക്കി ടീമിലെത്തിച്ചിട്ടും സ്റ്റാർക്കിന് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഫോമിലല്ലാത്ത ബോളറെ വൻ തുകയ്ക്ക് ടീമിലെത്തിച്ചതിനു പിന്നിലെ യുക്തി എന്താണെന്നും ഇർഫാൻ പഠാൻ ചോദിക്കുന്നു. ഏറ്റവും വിലയേറിയ താരം ഏറ്റവും വലിയ ബലഹീനത ആവരുതെന്ന് പഠാൻ എക്സിൽ കുറിച്ചു. ലഭിച്ച പ്രതിഫലത്തിന് തക്കതായ പ്രകടനം സ്റ്റാർക്കിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഇയാൻ ബിഷപ് പറയുന്നു.
ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 3 വിക്കറ്റ് നേടാനായെങ്കിലും രാജസ്ഥാനെതിരെ സ്റ്റാർക്കിന്റെ പ്രകടനം മോശമായി. തുടര്‍ച്ചയായി എക്സ്ട്രാ റൺസ് വഴങ്ങുന്നതിലും സ്റ്റാർക്ക് പിശുക്ക് കാണിച്ചില്ല. ഫീൽഡിന് അനുസരിച്ചുള്ള ബോൾ ചെയ്യാൻ സ്റ്റാർക്ക് ശ്രദ്ധിച്ചില്ല. ഷോട്ട് ബോൾ എറിയുമ്പോൾ സ്ക്വയറിൽ ഫീൽഡർമാർ ഉണ്ടായിരുന്നില്ല. മത്സരത്തിൽ അവസാന പന്തിലാണ് രാജസ്ഥാൻ ജയിച്ചതെന്നും ബോളർമാർ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ കൊൽക്കത്തയ്ക്ക് ജയം പിടിക്കാമായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.