‘നിങ്ങളൊരു മുംബൈക്കാരനല്ലേ, മറ്റു ടീമുകള്‍ക്കെതിരെ സെഞ്ചറി നേടിക്കൂടെ?’ മത്സരശേഷം ജയ്‌സ്‌വാളിനോട് ഗാവസ്കർ
ജയ്പുർ ∙ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിലാണ് രാജസ്ഥാൻ മുംബൈയെ പിന്തുടർന്ന് തോൽപിച്ചത്. മത്സരത്തിൽ 60 പന്തിൽ നിന്ന് 104 റൺസാണ് ജയ്സ്‌വാൾ സ്വന്തമാക്കിയത്. മത്സരശേഷം

ജയ്പുർ ∙ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകർപ്പൻ ജയമാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഓപ്പണർ യശസ്വി ജയ്സ്‌വാളിന്റെ അപരാജിത സെഞ്ചറിയുടെ കരുത്തിലാണ് രാജസ്ഥാൻ മുംബൈയെ പിന്തുടർന്ന് തോൽപിച്ചത്. മത്സരത്തിൽ 60 പന്തിൽ നിന്ന് 104 റൺസാണ് ജയ്സ്‌വാൾ സ്വന്തമാക്കിയത്. മത്സരശേഷം ജയ്‌സ്‌വാളിനോട് രസകരമായ ചോദ്യവുമായി രംഗത്തുവന്നിരിക്കുകയാണ് ഇതിഹാസ താരമായ സുനിൽ ഗാവസ്കർ.
മുംബൈക്കാരനായ ജയ്സ്‌വാളിന് മറ്റു ടീമുകൾക്കെതിരെ സെഞ്ചറി നേടിക്കൂടെ എന്നായിരുന്നു ഗാവസ്കറിന്റെ ചോദ്യം. ‘‘മുംബൈക്കെതിരെ ഇത് നിങ്ങളുടെ രണ്ടാമത്തെ സെഞ്ചറിയാണ്. നിങ്ങളൊരു മുംബൈക്കാരനല്ലേ. മറ്റു ടീമുകൾക്കെതിരെ സെഞ്ചറി നേടാൻ താങ്കൾക്കു കഴിയില്ലേ?’’ –മത്സരത്തിനു പിന്നാലെ ഗാവസ്കർ ചോദിച്ചു. എന്നാൽ എല്ലാ ദിവസവും നന്നായി കളിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ചില ദിവസങ്ങളിൽ അതിനു കഴിയാറില്ലെന്നുമാണ് ജയ്സ്‌വാള്‍ ഇതിനു മറുപടി നൽകിയത്.
ഐപിഎൽ കരിയറിൽ ജയ്സ്‌വാൾ ആകെ നേടിയ രണ്ട് സെഞ്ചറികളും മുംബൈ ഇന്ത്യൻസിനെതിരെയാണ്. കഴിഞ്ഞ വർഷമാണ് ആദ്യ സെഞ്ചറി നേടിയത്. അതേസമയം, സീസണിലെ ഏഴാം ജയത്തോടെ രാജസ്ഥാൻ പ്ലേഓഫ് ബർത്ത് ഏതാണ്ട് ഉറപ്പാക്കി. മുംബൈക്കെതിരെ ഈ സീസണിൽ നേടുന്ന രണ്ടാം ജയമായിരുന്നു കഴിഞ്ഞ ദിവസത്തേത്. എട്ട് മത്സരങ്ങളിൽനിന്ന് 14 പോയിന്റാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നിവയാണ് ആദ്യ നാലിലുള്ള മറ്റു ടീമുകൾ.