സഞ്ജു സാംസണും ഋഷഭ് പന്തും ട്വന്റി20 ലോകകപ്പ് കളിക്കട്ടെ: ഇന്ത്യൻ ടീമിനെ പ്രവചിച്ച് എസ്. ശ്രീശാന്ത്
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരാകണമെന്നു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉൾപ്പെടുത്തി.

മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഋഷഭ് പന്തും മലയാളി താരം സഞ്ജു സാംസണും ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാരാകണമെന്നു മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ടീമിൽ സീനിയർ താരം വിരാട് കോലിയെയും ശ്രീശാന്ത് ഉൾപ്പെടുത്തി. യശസ്വി ജയ്സ്വാൾ, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമിലുണ്ട്.
പേസർമാരിൽ മയങ്ക് യാദവിനെ ശ്രീശാന്ത് 15 അംഗ ടീമിൽ ഉൾപ്പെടുത്തി. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് ടീമിലെ മറ്റു പേസർമാർ. മേയ് ഒന്നിനു മുൻപ് ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് ഐസിസിയുടെ നിർദേശം. താരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഇന്നോ, നാളെയോ ബിസിസിഐ പ്രതിനിധികൾ യോഗം ചേരും. അതിനു ശേഷമായിരിക്കും ടീം പ്രഖ്യാപനം.
എസ്. ശ്രീശാന്ത് തിരഞ്ഞെടുത്ത ട്വന്റി20 ലോകകപ്പ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അക്ഷർ പട്ടേൽ, മയങ്ക് യാദവ്.