ക്രീസിൽനിന്ന് ഞാനൊരു ച്യുയിംഗം തുപ്പിയാൽ അതു ബൗണ്ടറി കടക്കുമെന്നു തോന്നും: അശ്വിന്റെ വിമര്‍ശനം
ജയ്പൂർ∙ ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ ബൗണ്ടറി ദൂരത്തെ വീണ്ടും വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ‘‘ഭൂരിഭാഗം ഗ്രൗണ്ടുകളിലും ബൗണ്ടറി വളരെ ചെറുതാണ്. ചില ഗ്രൗണ്ടുകളൊക്കെ കാണുമ്പോൾ, ക്രീസിൽ നിന്ന് ഞാനൊരു ച്യുയിംഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നു തോന്നും !’’–

ജയ്പൂർ∙ ക്രിക്കറ്റ് ഗ്രൗണ്ടുകളിലെ ബൗണ്ടറി ദൂരത്തെ വീണ്ടും വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആർ. അശ്വിൻ. ‘‘ഭൂരിഭാഗം ഗ്രൗണ്ടുകളിലും ബൗണ്ടറി വളരെ ചെറുതാണ്. ചില ഗ്രൗണ്ടുകളൊക്കെ കാണുമ്പോൾ, ക്രീസിൽ നിന്ന് ഞാനൊരു ച്യുയിംഗം ചവച്ചുതുപ്പിയാൽ അതുപോലും ബൗണ്ടറി കടക്കുമെന്നു തോന്നും !’’– അശ്വിൻ പ്രതികരിച്ചു.
‘‘ഗ്രൗണ്ടുകളുടെ വലുപ്പം കുറച്ചതിനു പുറമേ, ബൗണ്ടറി ലൈനിൽ എൽഇഡി സ്ക്രീനുകൾ കൂടി സ്ഥാപിച്ചതോടെ ഗ്രൗണ്ട് വീണ്ടും ചെറുതായതു പോലെ തോന്നുന്നു. ബോളർമാരുടെ മനോവീര്യം തകർക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. എന്തായാലും സിക്സും ഫോറും കാണാനായി വരുന്ന കാണികളെ നിരാശപ്പെടുത്താൻ സാധിക്കില്ലല്ലോ.’’– അശ്വിൻ വിമർശിച്ചു.
ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ബൗണ്ടറികളുടെ ദൂരം വർധിപ്പിക്കണമെന്ന ആവശ്യം ആർ. അശ്വിൻ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. പവർഹിറ്റർമാരായ ബാറ്റർമാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ബൗണ്ടറികൾ ചെറുതാണെന്നാണ് അശ്വിന്റെ വാദം. ക്രിക്കറ്റ് എന്നത് ബാറ്റർമാർക്കു മാത്രം അനുകൂലമാകാതിരിക്കാൻ മാറ്റങ്ങൾ കൊണ്ടുവരണമെന്നും അശ്വിൻ പ്രതികരിച്ചു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് അശ്വിൻ.
ബൗണ്ടറികളിലേക്കുള്ള ദൂരം കൂട്ടിയില്ലെങ്കിൽ ബോളര്‍മാർ വെറും കാഴ്ചക്കാരായി മാറുമെന്നും ക്രിക്കറ്റ് മത്സരങ്ങൾ ഏകപക്ഷീയമാകുമെന്നും അശ്വിൻ മുന്നറിയിപ്പു നൽകുന്നു. ഐപിഎല്ലിൽ ഒൻപതു മത്സരങ്ങൾ കളിച്ച അശ്വിന് ഇതുവരെ മികച്ച പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. ഒൻപത് ഇന്നിങ്സുകളിൽ ഇതുവരെ 35 ഓവറുകൾ താരം പന്തെറിഞ്ഞപ്പോൾ, രണ്ട് വിക്കറ്റുകളാണു വീഴ്ത്തിയത്. 315 റൺസ് അശ്വിൻ 2024 ഐപിഎല്ലിൽ വഴങ്ങിയിട്ടുണ്ട്.