ന്യൂഡൽഹി ∙ പ്രായമായെന്നു കരുതി പ്രഫഷനൽ സ്പോർട്സിൽ ആരും നിങ്ങൾക്ക് പ്രത്യേക ആനുകൂല്യമൊന്നും നൽകുകയില്ലെന്നും എല്ലാം നന്നായി മത്സരിച്ചു തന്നെ നേടണമെന്നും ചെന്നൈ സൂപ്പർ കിങ്സ് ക്രിക്കറ്റ് താരം എം.എസ്.ധോണി. ‘രാജ്യാന്തര ക്രിക്കറ്റൊന്നും കളിക്കാതെയാണ് ഞാൻ ഐപിഎലിലേക്കു വരുന്നത്. പക്ഷേ അതൊന്നും ഒരു ന്യായമായി പറയാനാവില്ലല്ലോ. ഫീൽഡിൽ എല്ലാവർക്കും തുല്യ അവസരമാണ്. എല്ലാവരോടും ഒരേ പോലെ മത്സരിച്ചു തന്നെ ജയിക്കണം. അതിനാൽ ശാരീരികക്ഷമത വളരെ പ്രധാനം. പ്രായം കൂടുമ്പോഴും അതു നിലനിർത്താനുള്ള വഴി നല്ല ഭക്ഷണശീലങ്ങൾ, വ്യായാമരീതികൾ എന്നിവയാണ്’– നാൽപത്തിരണ്ടുകാരനായ ധോണി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

  ഈ സീസൺ ഐപിഎലിൽ ചെന്നൈയ്ക്കു വേണ്ടി 14 മത്സരങ്ങളും കളിച്ച ധോണി 220.55 സ്ട്രൈക്ക് റേറ്റിൽ 161 റൺസ് നേടിയിരുന്നു. ‘സോഷ്യൽ മീഡിയ അഡിക്റ്റ്’ അല്ലാത്തത് മറ്റു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തന്നെ സഹായിക്കുന്നതായും ദുബായ് ഐ യുട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ധോണിയുടെ വെളിപ്പെടുത്തൽ. എന്നാൽ ആവശ്യത്തിന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുമുണ്ട്. ട്വിറ്ററിനെക്കാളും (ഇപ്പോൾ എക്സ്) ഇൻസ്റ്റഗ്രാമാണ് തനിക്ക് ഇഷ്ടമെന്നും ധോണി പറഞ്ഞു.

ADVERTISEMENT

ഐപിഎൽ 2024 സീസണിൽ പ്ലേഓഫിലെത്താതെ ചെന്നൈ സൂപ്പർ കിങ്സ് പുറത്തായിരുന്നു. അടുത്ത സീസണിലും ധോണി ഐപിഎല്ലിന്റെ ഭാഗമാകണമെന്ന് ഇതിനകം തന്നെ ആവശ്യമുയർന്നിട്ടുണ്ട്. തുടർന്നും കളിക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കൂടുതൽ സമയം വേണമെന്നാണു ധോണിയുടെ നിലപാട്. ഐപിഎൽ അവസാനിച്ചതിനു പിന്നാലെ ധോണി ജന്മനാടായ റാഞ്ചിയിലേക്കു മടങ്ങിയിരുന്നു.

English Summary:

MS Dhoni opens mind about his career