വർഷം 1995. ചെന്നൈ നഗരത്തിലെ ഒരു ഗ്രൗണ്ടിൽ മകന് ഫീൽഡിങ് പരിശീലനം നൽകുന്ന തിരക്കിലായിരുന്നു കൃഷ്ണകുമാർ എന്ന ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ബോളിൽ തുടർച്ചയായി ക്യാച്ചുകളെടുത്ത ആ 10 വയസ്സുകാരന്റെ കൈകൾ ചുവന്നു തുടുത്തിരുന്നു. ഇത്രയും ചെറു പ്രായത്തിൽ ക്രിക്കറ്റ് ബോളിൽ പരിശീലനം നൽകിയാൽ മകന്റെ കൈകൾക്കു പരുക്കുപറ്റുമെന്നു പലരും കൃഷ്ണകുമാറിനെ ഉപദേശിക്കുന്നുണ്ടായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷം 1995. ചെന്നൈ നഗരത്തിലെ ഒരു ഗ്രൗണ്ടിൽ മകന് ഫീൽഡിങ് പരിശീലനം നൽകുന്ന തിരക്കിലായിരുന്നു കൃഷ്ണകുമാർ എന്ന ഫസ്റ്റ് ഡിവിഷൻ ക്രിക്കറ്റ് താരം. ക്രിക്കറ്റ് ബോളിൽ തുടർച്ചയായി ക്യാച്ചുകളെടുത്ത ആ 10 വയസ്സുകാരന്റെ കൈകൾ ചുവന്നു തുടുത്തിരുന്നു. ഇത്രയും ചെറു പ്രായത്തിൽ ക്രിക്കറ്റ് ബോളിൽ പരിശീലനം നൽകിയാൽ മകന്റെ കൈകൾക്കു പരുക്കുപറ്റുമെന്നു പലരും കൃഷ്ണകുമാറിനെ ഉപദേശിക്കുന്നുണ്ടായിരുന്നു. പക്ഷേ, അതൊന്നും കാര്യമാക്കാതെ കൃഷ്ണകുമാറും മകനും പരിശീലനം തുടർന്നു. 

   29 വർഷങ്ങൾക്കിപ്പുറം ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളായി ആ മകൻ വളർന്നു– ദിനേശ് കാർത്തിക്. ജീവതത്തിലായാലും കരിയറിലായാലും എപ്പോഴൊക്കെ തിരിച്ചടികൾ നേരിട്ടിട്ടുണ്ടോ അപ്പോഴൊക്കെ പതിന്മടങ്ങ് ശക്തിയിൽ തിരിച്ചുവരവ് നടത്തിയ താരമാണ് കാർത്തിക്. ഐപിഎൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനെതിരായ തോൽവിക്കു പിന്നാലെ 17 വർഷം നീണ്ടുനിന്ന ഐപിഎൽ കരിയറിനു ഫുൾ സ്റ്റോപ്പിടാൻ മുപ്പത്തിയെട്ടുകാരനായ കാർത്തിക് തീരുമാനിച്ചിരിക്കുന്നു.

ADVERTISEMENT

കുത്തൊഴുക്കുകളുടെ കരിയർ

നന്നേ ചെറുപ്പത്തിൽതന്നെ അച്ഛൻ ‘തല്ലിപ്പഴുപ്പിച്ചെടുത്ത’ ക്രിക്കറ്റ് കരിയറായിരുന്നു കാർത്തിക്കിന്റേത്. 13–ാം വയസ്സിൽ തമിഴ്നാട് അണ്ടർ 14 ടീമിൽ ഇടംപിടിച്ച കാർത്തിക്, കളിമികവിലൂടെ തൊട്ടടുത്ത വർഷം അണ്ടർ 19 ടീമിലെത്തി. 

 2002ൽ 17–ാം വയസ്സിൽ തമിഴ്നാട് സീനിയർ ടീമിൽ. 2004ലെ അണ്ടർ 19 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും കാർത്തിക്കിന് ഇടം ലഭിച്ചു. അതേ വർഷമാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിലൂടെ ഡികെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയതും. വൈകാതെ ടെസ്റ്റ്, ട്വന്റി20 ടീമിലും അവസരം ലഭിച്ചു. 2006 ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയി.

ADVERTISEMENT

ധോണിയുടെ പകരക്കാരൻ

ധോണിയുടെ വരവോടെ രണ്ടാം നിരയിലേക്കു തള്ളപ്പെട്ട വിക്കറ്റ് കീപ്പർമാരുടെ കൂട്ടത്തിൽ ഒന്നാമനായിരുന്നു കാർത്തിക്.  ഇതോടെ രാജ്യാന്തര ക്രിക്കറ്റ് മോഹങ്ങൾക്ക് അവധി നൽകി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎലിലും ശ്രദ്ധിക്കാൻ കാർത്തിക് തീരുമാനിച്ചു.  

 ഐപിഎലിൽ ബെംഗളൂരു, കൊൽക്കത്ത, ഡൽഹി, ഗുജറാത്ത്, മുംബൈ, പഞ്ചാബ് ടീമുകൾക്കു വേണ്ടി കളിച്ചു. പിന്നാലെ കമന്ററിയിലേക്കു കടന്ന കാർത്തിക്കിന്റെ  കരിയർ ഏറക്കുറെ അവസാനിച്ചെന്നു കരുതിയപ്പോഴാണ്  2019 ഏകദിന ലോകകപ്പ് ടീമിലും 2022 ട്വന്റി20 ലോകകപ്പ് ടീമിലും കാർത്തിക് ഇടം നേടിയത്. ഇത്തവണത്തെ ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെ ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ   പേര് ഉയർന്നുവന്നിരുന്നെങ്കിലും അവസാന നിമിഷം തഴയപ്പെട്ടു. മലയാളിയായ സ്ക്വാഷ് താരം ദീപിക പള്ളിക്കലാണ് ഭാര്യ.

ADVERTISEMENT

ദിനേശ് കാർത്തിക്

വയസ്സ്: 38

ക്രിക്കറ്റ് കരിയർ

ഫോർമാറ്റ്    മത്സരം   റൺസ്   ക്യാച്ച്

ടെസ്റ്റ് 26 1025 57

ഏകദിനം 94 1752 64

ട്വന്റി20 60 686 30

ഐപിഎൽ 257 4842 145

English Summary:

Dinesh Karthik had retired from IPL