‘നീ ഇന്ത്യക്കാരനല്ലെ?’ ; പരിഹസിച്ച ആരാധകനെ അടിക്കാൻ ഓടി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം– വിഡിയോ
ന്യൂയോർക്ക്∙ പരിഹസിച്ച ആരാധകനെ ഇന്ത്യക്കാരനെന്നു പറഞ്ഞ് തല്ലാനായി ഓടിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ സൂപ്പർ 8 റൗണ്ടിലെത്താതെ പുറത്തായിരുന്നു. ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ

ന്യൂയോർക്ക്∙ പരിഹസിച്ച ആരാധകനെ ഇന്ത്യക്കാരനെന്നു പറഞ്ഞ് തല്ലാനായി ഓടിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഹാരിസ് റൗഫ്. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാൻ സൂപ്പർ 8 റൗണ്ടിലെത്താതെ പുറത്തായിരുന്നു. ഹാരിസ് റൗഫ് ഉൾപ്പെടെയുള്ള ചില പാക്ക് താരങ്ങൾ അവധിക്കാലം ആഘോഷിക്കാൻ യുകെയിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. അതിനിടെയാണ് പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഭാര്യയോടൊപ്പം നടക്കുന്നതിനിടെ ഹാരിസ് റൗഫ്, തന്നെ പരിഹസിച്ച ആരാധകനെ അടിക്കാനായി ഓടുന്ന വിഡിയോയാണു പുറത്തുവന്നത്. ഭാര്യ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ചെടികൾ ചാടിക്കടന്ന് ‘നീ ഇന്ത്യക്കാരനല്ലെ’ എന്നു ചോദിച്ചാണ് ഹാരിസ് റൗഫിന്റെ വരവ്. എന്നാൽ താൻ പാക്കിസ്ഥാൻകാരനാണെന്ന് ആരാധകൻ മറുപടി നൽകി. വേറെ ചില ആരാധകർ ചേർന്നാണു പാക്ക് ക്രിക്കറ്റ് താരത്തെ പിടിച്ചുമാറ്റിയത്.
ആരാധകനുമായി കുറച്ചുനേരം തർക്കിച്ചതിനു ശേഷം ഹാരിസ് റൗഫ് ഇവിടെനിന്നു മടങ്ങി. ഇന്ത്യയോടും യുഎസിനോടും തോറ്റതോടെയാണ് പാക്കിസ്ഥാൻ ലോകകപ്പ് സൂപ്പർ 8ൽ കടക്കാതെ പുറത്തായത്. കാനഡയെയും അയർലൻഡിനെയും തോൽപിച്ചെങ്കിലും പാക്കിസ്ഥാനു മുന്നേറാനായില്ല. എ ഗ്രൂപ്പിൽനിന്ന് ഇന്ത്യയും യുഎസുമാണ് സൂപ്പർ 8ൽ എത്തിയത്.
ആരാധകർക്കു പുറമേ, മുൻ ക്രിക്കറ്റ് താരങ്ങളും പാക്ക് ടീമിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. പാക്കിസ്ഥാൻ ടീമിനെ പൂർണമായും പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡെന്നും വിവരമുണ്ട്. പാക്ക് ടീമിലെ പ്രശ്നങ്ങളിൽ പരിശീലകൻ ഗാരി കേഴ്സ്റ്റനും അസ്വസ്ഥനാണ്. പാക്ക് താരങ്ങളിൽ ചിലർ പരസ്പരം സഹകരിക്കുന്നില്ലെന്ന് പരിശീലകൻ വെളിപ്പെടുത്തിയിരുന്നു.