181.6 കിലോമീറ്റർ വേഗം! സിറാജിന്റെ പന്ത് കണക്കു കൂട്ടാനാകാതെ സ്പീഡ് ഗൺ, വൈറലായ പിഴവ്
181.6 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗത’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.

അഡ്‍ലെയ്ഡ്∙ 181.6 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്ന മുഹമ്മദ് സിറാജ്! ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച വിവരമായിരുന്നു ഇത്. നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായ ‘വേഗം’ പക്ഷേ സ്പീഡ് ഗണ്ണിനു പിഴവു സംഭവിച്ചതു കാരണമുണ്ടായ തെറ്റായ കണക്കായിരുന്നു.
ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ 24–ാം ഓവറിലായിരുന്നു സിറാജിന്റെ പന്തിന്റെ വേഗം തെറ്റായി രേഖപ്പെടുത്തിയത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആരും ഇതുവരെ 181.6 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിട്ടില്ലെന്നതാണു സത്യം. ക്രിക്കറ്റിലെ ഇതുവരെയുള്ളതിൽ ഏറ്റവും വേഗത്തിലുള്ള പന്തെറിഞ്ഞത് പാക്കിസ്ഥാൻ മുൻ പേസ് ബോളര്‍ ശുഐബ് അക്തറാണ്. 161.3 കിലോമീറ്ററാണ് അക്തറിന്റെ റെക്കോർഡ് വേഗത.
ഓസ്ട്രേലിയയ്ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ആദ്യ ദിനം സിറാജ് പത്തോവറുകളാണ് എറിഞ്ഞത്. 29 റൺസ് താരം വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചിട്ടില്ല. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയ 180ന് പുറത്താക്കിയിരുന്നു.