‘പൃഥ്വി ഷാ ശരീരഭാരം 10 കിലോ കുറയ്ക്കണം, ഇനി ആർക്കും അദ്ദേഹത്തെ പ്രചോദിപ്പിക്കാനാകില്ല’
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനുമായിരുന്ന പ്രവീൺ ആംറെ. പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ ഇനി ആർക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം പ്രചോദിതനാകണമെന്നും ആംറെ പറഞ്ഞു. ഐപിഎല്‍ മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള പൃഥ്വി ഷായെ ആരും വാങ്ങിയിരുന്നില്ല.

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ ശത്രു അദ്ദേഹം തന്നെയാണെന്ന് മുൻ ഇന്ത്യൻ താരവും ഡൽഹി ക്യാപിറ്റൽസിന്റെ സഹപരിശീലകനുമായിരുന്ന പ്രവീൺ ആംറെ. പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ ഇനി ആർക്കും സാധിക്കില്ലെന്നും, അദ്ദേഹം സ്വയം പ്രചോദിതനാകണമെന്നും ആംറെ പറഞ്ഞു. ഐപിഎല്‍ മെഗാലേലത്തിൽ 75 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള പൃഥ്വി ഷായെ ആരും വാങ്ങിയിരുന്നില്ല. മോശം ഫോമിനെത്തുടർന്ന് പൃഥ്വി ഷാ മുംബൈ ടീമിൽനിന്നും പുറത്തായിരുന്നു.
ദൈവം കഴിവു നൽകിയിട്ടു മാത്രം കാര്യമില്ലെന്നും ആംറെ ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. ‘‘പൃഥ്വി ഷാ ശരീര ഭാരം പത്തു കിലോയോളം കുറച്ച് മാച്ച് ഫിറ്റ് ആകുകയാണു ചെയ്യേണ്ടത്. എന്താണ് ഫിറ്റ്നസ് നിലനിർത്തുന്നതിൽ പൃഥ്വി ഷായ്ക്ക് തടസ്സമാകുന്നത്? അദ്ദേഹത്തിന്റെ കഴിവിൽ ആർക്കും സംശയമില്ല. ദൈവത്തിന്റെ അനുഗ്രഹമുണ്ട്, എന്നാൽ പൃഥ്വി ഷാ തന്നെയാണ് അദ്ദേഹത്തിന്റെ ശത്രു. ഇനി ആർക്കും പൃഥ്വി ഷായെ പ്രചോദിപ്പിക്കാൻ സാധിക്കുമെന്ന് എനിക്കു തോന്നുന്നില്ല.’’– പ്രവീൺ ആംറെ പ്രതികരിച്ചു.
‘‘പൃഥ്വി ഷായെ തിരിച്ചുകൊണ്ടുവരാൻ എല്ലാവരും ശ്രമിച്ചുകഴിഞ്ഞു, ഇനി അദ്ദേഹം തന്നെയാണ് പ്രചോദിപ്പിക്കേണ്ടത്. നെറ്റ്സിൽ ക്രിക്കറ്റ് പരിശീലനം നടത്തണം, മുടങ്ങാതെ ജിമ്മിലും വർക്കൗട്ട് ചെയ്യണം. മികച്ച ടൈമിങ്ങിന് പൃഥ്വി ഷാ ഫൂട്ട്‍വർക്ക് കൃത്യമാക്കേണ്ടതുണ്ട്. ശരീരഭാരം കാരണമാണ് അദ്ദേഹത്തിന്റെ നീക്കങ്ങൾ വൈകുന്നത്. അതുകൊണ്ടാണ് പൃഥ്വി ഷാ ഫിറ്റ്നസിൽ ശ്രദ്ധിക്കണമെന്നു ഞാൻ പറയുന്നത്.’’– പ്രവീൺ ആംറെ വ്യക്തമാക്കി.