120 പന്തില്‍ 136; സെഞ്ചറികളിൽ റെക്കോർഡ്, മിതാലി രാജിനൊപ്പമെത്തി സ്മൃതി മന്ഥാന
ബെംഗളൂരു∙ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചറികൾ നേടിയ വനിതാ താരമെന്ന റെക്കോർഡിൽ മിതാലി രാജിനൊപ്പമെത്തി സ്മൃതി മന്ഥാന. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 120 പന്തുകൾ നേരിട്ട സ്മൃതി 136 റൺസെടുത്തു പുറത്തായി.

ബെംഗളൂരു∙ ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ സെഞ്ചറികൾ നേടിയ വനിതാ താരമെന്ന റെക്കോർഡിൽ മിതാലി രാജിനൊപ്പമെത്തി സ്മൃതി മന്ഥാന. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ 120 പന്തുകൾ നേരിട്ട സ്മൃതി 136 റൺസെടുത്തു പുറത്തായി. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചറിയാണിത്. 84 ഇന്നിങ്സുകളിൽനിന്നാണ് മിതാലി രാജിന്റെ റെക്കോർഡിനൊപ്പം സ്മൃതി മന്ഥാനയുമെത്തിയത്.
തുടർച്ചയായി രണ്ട് ഏകദിന മത്സരങ്ങളിൽ സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്മൃതി മന്ഥാന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ സ്മൃതി 127 പന്തുകളിൽനിന്ന് 117 റൺസെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സെഞ്ചറി തികച്ചു. 88 പന്തിൽ 103 റൺസെടുത്ത ഹർമൻ പുറത്താകാതെനിന്നു.
മത്സരം 49.2 ഓവറുകൾ പിന്നിട്ടപ്പോൾ 85 പന്തുകളിൽ 88 റൺസെടുത്തു നിൽക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്‍. അടുത്ത മൂന്നു പന്തുകളിൽ ഒരു സിക്സറും രണ്ടു ഫോറുകളും ബൗണ്ടറി കടത്തിയാണ് ഇന്ത്യൻ ക്യാപ്റ്റൻ സെഞ്ചറിയിലെത്തിയത്. ഹർമൻ പ്രീത് കൗറിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചറിയാണിത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 325 റൺസ് നേടി. ആദ്യ മത്സരം ഇന്ത്യ 143 റൺസിനു വിജയിച്ചിരുന്നു.