അതിസാഹസികത ആപത്ത്, ഒഴിവാക്കാൻ ഇന്ത്യൻ ബാറ്റർമാർ ശ്രദ്ധിക്കണം
സാങ്കേതികമായി ചില കണക്കുകൾ നിരത്താമെങ്കിലും നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ, ബംഗ്ലദേശിനോടുള്ള ജയത്തിനു പിന്നാലെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു എന്നുപറയാം. ബംഗ്ലദേശിനെതിരായ വിജയം ആധികാരികമായിരുന്നു.

സാങ്കേതികമായി ചില കണക്കുകൾ നിരത്താമെങ്കിലും നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ, ബംഗ്ലദേശിനോടുള്ള ജയത്തിനു പിന്നാലെ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചു എന്നുപറയാം. ബംഗ്ലദേശിനെതിരായ വിജയം ആധികാരികമായിരുന്നു. ട്വന്റി20 ക്രിക്കറ്റിൽ ബാറ്റിങ്ങിന്റെ മുഖമുദ്ര തന്നെ സാഹസികതയാണെങ്കിലും ‘അതിസാഹസികത’ ഒഴിവാക്കാൻ ഇന്ത്യൻ ബാറ്റർമാർ ശ്രദ്ധിക്കണം.
ഒരു ഫോറും സിക്സും നേടിയ ഓവറിലാണ് റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച് ഋഷഭ് പന്ത് പുറത്തായത്. സമാന രീതിയിൽ ബൗണ്ടറി നേടിയതിനു പിന്നാലെ വീണ്ടും ആക്രമിച്ചു കളിക്കാൻ ശ്രമിച്ചായിരുന്നു രോഹിത് ശർമയും വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ടീം മാനേജ്മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസത്തോട് നീതിപുലർത്താൻ ശിവം ദുബെയ്ക്കു സാധിച്ചു. ഹാർദിക് പാണ്ഡ്യയും അവസരത്തിനൊത്തുയർന്നു.
കുൽദീപ് യാദവിന്റെ പ്രകടനം ഇന്ത്യൻ ബോളിങ് നിര ജസ്പ്രീത് ബുമ്രയെ മാത്രം ആശ്രയിച്ചല്ല മുന്നോട്ടുപോകുന്നത് എന്നതിന്റെ തെളിവാണ്. ബാറ്റിങ്ങിൽ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കുന്നില്ലെങ്കിലും രോഹിത്തിന്റെ ക്യാപ്റ്റൻസി മികവ് ഗംഭീരമായി തുടരുന്നു.