മുംബൈ∙ വിരാട് കോലിയുമായി ഐപിഎലിൽ രണ്ടുതവണ കൊമ്പുകോർത്ത ചരിത്രമുള്ളയാണ് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗംഭീർ ചുമതലയേറ്റപ്പോൾ മുതൽ ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച ആരംഭിക്കുകയും ചെയ്തിരുന്നു. പരിശീലകനായി വരുമ്പോൾ ഈ ‘ഫ്ലാഷ്ബാക്ക്’ ഇരുവരെയും ബാധിക്കില്ലെന്നാണ് പ്രതീക്ഷ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ വിരാട് കോലിയുമായി ഐപിഎലിൽ രണ്ടുതവണ കൊമ്പുകോർത്ത ചരിത്രമുള്ളയാണ് ഗൗതം ഗംഭീർ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഗംഭീർ ചുമതലയേറ്റപ്പോൾ മുതൽ ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ച ആരംഭിക്കുകയും ചെയ്തിരുന്നു. പരിശീലകനായി വരുമ്പോൾ ഈ ‘ഫ്ലാഷ്ബാക്ക്’ ഇരുവരെയും ബാധിക്കില്ലെന്നാണ് പ്രതീക്ഷ. എന്നാൽ വളരെ പെട്ടെന്നു പ്രകോപിതരാകുന്ന ഇവർ രണ്ടുപേരും പൊട്ടിത്തെറികളില്ലാതെ എങ്ങനെ മുന്നോട്ടുപോകുമെന്ന കൗതുകവും ക്രിക്കറ്റ് ലോകത്തിനുണ്ട്.

എന്തുതന്നെയായാലും ഗംഭീറിനെ പരിശീലകനായി നിയമിക്കുന്ന വിവരം കോലിയെ ബിസിസിഐ അറിയിച്ചില്ലെന്ന വാർത്ത ഇക്കാര്യങ്ങളുമായി പലരും കൂട്ടിവായിക്കുകയാണ്. സാധാരണഗതിയിൽ പുതിയ പരിശീലകനെ നിയമിക്കുന്നതിനു മുന്നോടിയായി ടീമിലെ സീനിയർ താരങ്ങളുമായി ചർച്ച നടത്താറുണ്ട്. എന്നാൽ ഇത്തവണ ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ കോലിയുമായി ചർച്ച ചെയ്യാതെയാണ് ഗംഭീറിന്റെ നിയമനം. അതേസമയം, മറ്റൊരു താരമായ ഹാർദിക് പാണ്ഡ്യയുമായി ചർച്ച ചെയ്യുകയും ചെയ്തു.

ADVERTISEMENT

ക്രിക്കറ്റ് ഉപദേശക സമിതി ഏകകണ്ഠ‌മായാണ് ഗംഭീറിനെ നിർദേശിച്ചത്. ഡബ്ല്യു.വി.രാമനായിരുന്നു സമിതിക്ക് മുന്നിൽ അഭിമുഖത്തിനെത്തിയ മറ്റൊരു പരിശീലകൻ. ചൊവ്വാഴ്ചയാണ് രാഹുൽ ദ്രാവിഡിന്റെ പിൻഗാമിയായി ഗംഭീറിനെ ബിസിസിഐ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന ഭാവി താരങ്ങളുടെ സാധ്യതകളാണ് ബിസിസിഐ പരിഗണിച്ചത്. അതിനാലാണ് ഇക്കാര്യം കോലിയുമായി ചർച്ച ചെയ്യാത്തതെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. വിരാട് കോലി ട്വന്റി20 ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഹാർദിക്കിനെ അറിയിക്കാൻ വ്യക്തമായ കാരണവുമുണ്ട്.

ഗംഭീറിന്റെ പരിശീലകനാകുന്ന വിവരം ചർച്ച ചെയ്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് ഹർദിക് പാണ്ഡ്യ. ലോകകപ്പ് വിജയത്തോടെ രോഹിത് ശർമ വിരമിച്ചതോടെ ഇന്ത്യയുടെ ട്വന്റി20 ക്യാപ്റ്റനാകാൻ ഏറ്റവും കൂടുതൽ സാധ്യത ഹാർദിക്കിനാണ്. 2022 മുൽ 2023 അവസാനം വരെ ടി20 ടീമിനെ നായിച്ചത് ഹർദിക്കായിരുന്നു. ലോകകപ്പിന് മുന്നോടിയായാണ് രോഹിത് നായകസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുന്നത്. രോഹിത്തിനു കീഴിൽ വൈസ് ക്യാപ്റ്റനായിരുന്നു ഹർദിക്.

ADVERTISEMENT

42 വയസ്സുകാരനായ ഗംഭീ,ർ ഇന്ത്യയുടെ പ്രായം കുറഞ്ഞ പരിശീലകനാണ്. നിലവിലെ ടീമിലെ പല താരങ്ങൾക്കൊപ്പവും കളിച്ച പരിചയവും ഗംഭീറിനുണ്ട്. അഞ്ച് വർഷം മുൻപ് വിരമിക്കൽ പ്രഖ്യാപിച്ച ഗംഭീർ, 2016ൽ അവസാന ടെസ്റ്റ് കളിച്ചത് കോലിക്ക് കീഴിലാണ്. ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കൻ പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. മുഖ്യപരിശീലകനായി ഗംഭീർ എത്തുന്ന ശ്രീലങ്കൻ പര്യടനത്തിൽ രോഹിത്തും കോലിയും കളിക്കാനുള്ള സാധ്യതയും കുറവാണ്. താരങ്ങൾ സെലക്ടർമാരോട് വിശ്രമം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

No BCCI-Virat Kohli Chat Before Gautam Gambhir Appointment, Hardik Pandya Consulted: Report