ഫീൽഡിങ് കോച്ചായി ജോണ്ടി റോഡ്സ് വേണമെന്ന് ഗംഭീർ, ഇന്ത്യക്കാർ മതിയെന്ന് ബിസിസിഐ; തുടക്കത്തിൽ തന്നെ കല്ലുകടി
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലക സ്ഥാനത്തേക്ക് ജോണ്ടി റോഡ്സിനെ കൊണ്ടുവരാൻ ഗൗതം ഗംഭീറിന്റെ നീക്കം. ഹെഡ് കോച്ചായി പുതുതായി ചുമതലയേറ്റെടുത്ത ഗംഭീർ ഇക്കാര്യം ബിസിസിഐയ്ക്കു മുന്നിൽ അവതരിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഗംഭീറിന്റെ

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഫീൽഡിങ് പരിശീലക സ്ഥാനത്തേക്ക് ജോണ്ടി റോഡ്സിനെ കൊണ്ടുവരാൻ ഗൗതം ഗംഭീറിന്റെ നീക്കം. ഹെഡ് കോച്ചായി പുതുതായി ചുമതലയേറ്റെടുത്ത ഗംഭീർ ഇക്കാര്യം ബിസിസിഐയ്ക്കു മുന്നിൽ അവതരിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഗംഭീറിന്റെ അഭ്യർഥന ബിസിസിഐ തള്ളിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. സപ്പോർട്ട് സ്റ്റാഫുകളായി ഇന്ത്യക്കാരായ ആളുകൾ മാത്രം മതിയെന്നാണ് ബിസിസിഐയുടെ നിലപാട്.
ഇന്ത്യക്കാരെ മാത്രമേ ഹെഡ് കോച്ചായി നിയമിക്കാൻ താൽപര്യമുള്ളുവെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ, ബാറ്റ് കോച്ച് വിക്രം റാത്തോർ, ബോളിങ് കോച്ച് പരസ് മാംബ്രെ, ഫീൽഡിങ് കോച്ച് ടി. ദിലീപ് എന്നിവരുടെ കരാറും അവസാനിച്ചതാണ്. ചൊവ്വാഴ്ചയാണ് ഗൗതം ഗംഭീറിനെ ഇന്ത്യയുടെ ഹെഡ് കോച്ചായി ബിസിസിഐ നിയമിച്ചത്. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഗംഭീർ പരിശീലകനാകുന്ന വിവരം പുറത്തുവിട്ടത്.
കഴിഞ്ഞ ഐപിഎല്ലിനു മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ മെന്ററായി ചുമതലയേറ്റ ഗംഭീർ ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിച്ചിരുന്നു. കൊൽക്കത്ത ഉടമ ഷാറുഖ് ഖാന്റെ ഓഫറുകൾ വേണ്ടെന്നുവച്ചാണ് ഗംഭീർ ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ഇന്ത്യൻ ടീമിന്റെ ബാറ്റിങ് പരിശീലകനായി മുംബൈ മലയാളിയായ അഭിഷേക് നായരെ വേണമെന്ന് ഗംഭീർ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.