കെസിഎൽ ബ്രാൻഡ് അംബാസഡറായി മോഹൻലാൽ; താരലേലം അടുത്ത മാസം
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന പ്രഫഷനൽ ലീഗായ കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ ചുമതലയേറ്റു. സെപ്റ്റംബർ 2 മുതൽ 19 വരെ തിരുവനന്തപുരം സ്പോർട്സ് ഹബിൽ നടക്കുന്ന ലീഗിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് മോഹൻലാൽ നേതൃത്വം നൽകും.

‘ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎലിന്റെ ഭാഗമാകുന്നത്. കേരളത്തിലെ ക്രിക്കറ്റ് പ്രതിഭകൾക്കു ദേശീയ ശ്രദ്ധയും അതുവഴി മികച്ച അവസരങ്ങളും കൈവരാനുള്ള അവസരമാണിത്. പുതിയൊരു ക്രിക്കറ്റ് സംസ്കാരത്തിന് ഇതു വഴിവയ്ക്കും’ മോഹൻലാൽ വ്യക്തമാക്കി.
ഐപിഎൽ മാതൃകയിൽ 6 ടീമുകൾ അണിനിരക്കുന്ന ലീഗിലെ ടീം ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നതിനുള്ള താൽപര്യപത്രം 15 വരെ സമർപ്പിക്കാമെന്നു കെസിഎൽ ചെയർമാൻ നാസിർ മച്ചാൻ അറിയിച്ചു. താരലേലം അടുത്ത മാസം നടക്കും. ലീഗ് മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് 1 ചാനലിലൂടെയും ഒടിടി പ്ലാറ്റ്ഫോമായ ഫാൻകോഡിലൂടെയും തത്സമയം സംപ്രേഷണം ചെയ്യും. 60 ലക്ഷം രൂപയാണ് ആകെ സമ്മാനത്തുക.