പടല പിണക്കങ്ങൾ അവഗണിച്ചു, ഫിറ്റല്ലാത്തവരെ പാക്ക് ടീമിലെടുത്തു; വഹാബ് റിയാസും അബ്ദുൽ റസാഖും പുറത്ത്
ലഹോർ ∙ ട്വന്റി20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിനു പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറിൽ രൂക്ഷമായ തമ്മിലടി പുതിയ വഴിത്തിരിവിലേക്ക്. മുൻ താരങ്ങളായ വഹാബ് റിയാസിനെയും അബ്ദുൽ റസാഖിനെയും സിലക്‌ഷൻ സമിതിയിൽ നിന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ബുധനാഴ്ച പുറത്താക്കി. നാൽപത്തിനാലുകാരൻ റസാഖ് പുരുഷ, വനിതാ ടീമുകളുടെ സിലക്‌ഷൻ സമിതിയിലുണ്ടായിരുന്നു.

പുരുഷ ടീം സമിതിയിലുണ്ടായിരുന്ന മുപ്പത്തൊൻപതുകാരൻ വഹാബ് ട്വന്റി20 ലോകകപ്പിൽ മാനേജരായും ടീമിനൊപ്പമുണ്ടായിരുന്നു. ലോകകപ്പ് ആതിഥേയരായ യുഎസ്എയോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി. മുൻ താരങ്ങളായ മുഹമ്മദ് യൂസുഫും ആസാദ് ഷഫീഖും മാത്രമാണ് സിലക്‌ഷൻ സമിതിയിൽ ഇനിയുള്ളത്.
സമിതിക്ക് ഇപ്പോൾ ചെയർമാൻ ഇല്ല. ടീമിൽ കളിക്കാർ തമ്മിലുള്ള പടല പിണക്കങ്ങൾ അവഗണിച്ചതാണ് റസാഖിന്റെയും വഹാബിന്റെയും സ്ഥാനം നഷ്ടമാക്കിയതെന്നാണ് സൂചന. പൂർണമായി ഫിറ്റ് അല്ലാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്താനും ഇരുവരും ശ്രമിച്ചു എന്നാണ് ആരോപണം.