യൂസഫ് പറഞ്ഞതു കേൾക്കാതെ ഓടി ഇർഫാൻ പഠാൻ, റൺ ഔട്ടായപ്പോൾ രോഷ പ്രകടനം- വിഡിയോ
നോർത്താംപ്ടൻ∙ ലെജൻഡ്സ് വേൾഡ് ചാംപ്യൻസ് ക്രിക്കറ്റിനിടെ ഗ്രൗണ്ടിൽവച്ച് സഹോദരൻ യൂസഫ് പഠാനോടു ചൂടായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യ ചാംപ്യൻസ് താരങ്ങളായ ഇരുവരും ദക്ഷിണാഫ്രിക്ക ചാംപ്യൻസിനെതിരായ മത്സരത്തിനിടെയാണ് തർക്കിച്ചത്. മത്സരത്തിനിടെ റൺ ഔട്ടായതോടെ

നോർത്താംപ്ടൻ∙ ലെജൻഡ്സ് വേൾഡ് ചാംപ്യൻസ് ക്രിക്കറ്റിനിടെ ഗ്രൗണ്ടിൽവച്ച് സഹോദരൻ യൂസഫ് പഠാനോടു ചൂടായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യ ചാംപ്യൻസ് താരങ്ങളായ ഇരുവരും ദക്ഷിണാഫ്രിക്ക ചാംപ്യൻസിനെതിരായ മത്സരത്തിനിടെയാണ് തർക്കിച്ചത്. മത്സരത്തിനിടെ റൺ ഔട്ടായതോടെ ഇർഫാൻ പഠാൻ യൂസഫിനോടു ചൂടാകുകയായിരുന്നു. റൺസെടുക്കുന്നതിലുണ്ടായ ആശയക്കുഴപ്പത്തിനിടെ ഇർഫാൻ പഠാനെ ദക്ഷിണാഫ്രിക്ക താരം ഡെയ്ൽ സ്റ്റെയ്ൻ റൺ ഔട്ടാക്കി.
18–ാം ഓവറില്‍ ഡബിൾ എടുക്കാനുള്ള ശ്രമത്തിനിടെയാണ് ഇര്‍ഫാൻ പുറത്തായത്. ഓടുന്നതിനിടെ ഇർഫാൻ പഠാനോട് അരുതെന്ന് യുസഫ് പറയുന്നുണ്ടായിരുന്നു. പക്ഷേ ഇതു ശ്രദ്ധിക്കാതിരുന്ന ഇർഫാൻ പഠാൻ പിച്ചിന്റെ പകുതി പിന്നിട്ടിരുന്നു. പിന്നീട് യൂസഫ് പഠാന് അരികിലെത്തിയ ഇർഫാൻ സഹോദരനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. മത്സരത്തിൽ ദക്ഷിണാഫ്രിക്ക ചാംപ്യൻസ് 54 റൺസ് വിജയമാണു നേടിയത്.
ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ ഇന്ത്യ ചാംപ്യൻസിനു സാധിച്ചുള്ളൂ. 44 പന്തിൽ 54 റൺസെടുത്ത് പുറത്താകാതെനിന്ന യൂസഫ് പഠാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 21 പന്തിൽനിന്ന് ഇർഫാൻ പഠാൻ 35 റൺസെടുത്തു. ക്യാപ്റ്റൻ യുവരാജ് സിങ് അഞ്ച് റൺസ് മാത്രമെടുത്തു പുറത്തായിരുന്നു.