ചെന്നൈ∙ വരുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ വരുന്ന ഐപിഎൽ സീസണിൽ എം.എസ്. ധോണിയെ കളിപ്പിക്കാനായി ഒരു നിയമമാറ്റത്തിനും ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ. അൺകാപ്ഡ് നിയമം തിരികെക്കൊണ്ടുവരാമെന്നതു ബിസിസിഐയുടെ നിർദേശമായിരുന്നെന്നും കാശി വിശ്വനാഥൻ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. വിരമിച്ച ശേഷം അഞ്ചു വർഷം കഴിഞ്ഞ താരങ്ങളെ അൺകാപ്ഡ് ആയി പരിഗണിക്കുന്ന നിയമമാണ് ഇത്.

2008 മുതൽ 2021 വരെയുള്ള സീസണുകളിൽ ഈ നിയമം ഐപിഎല്ലിൽ ഉണ്ടായിരുന്നെങ്കിലും, ആരും ഇത് കാര്യമായി ഉപയോഗിച്ചിരുന്നില്ല. ഈ നിയമം വീണ്ടും കൊണ്ടുവന്നാൽ ചെന്നൈ സൂപ്പർ കിങ്സിന് ധോണിയെ ചെറിയ തുകയ്ക്കു ടീമിൽ നിലനിർത്താം. ലേലത്തിൽ വിടുകയും വേണ്ട. ധോണിയെ ടീമിനൊപ്പം നിർത്തിയാൽ ചെന്നൈയ്ക്ക് ലേലത്തിൽ കൂടുതൽ  തുക പഴ്സിൽ ലഭിക്കുകയും ചെയ്യും.

ADVERTISEMENT

‘‘ഇക്കാര്യത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല. ചെന്നൈ സൂപ്പർ കിങ്സ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ബിസിസിഐയാണ് അൺകാപ്ഡ് പ്ലേയർ നിയമം തിരികെക്കൊണ്ടുവരുമെന്ന് ഇങ്ങോട്ടു പറഞ്ഞത്. ഇക്കാര്യത്തിൽ പ്രഖ്യാപനമൊന്നും നടന്നിട്ടുമില്ല. ബിസിസിഐയാണ് നിയമങ്ങൾ പ്രഖ്യാപിക്കുന്നത്.’’– ചെന്നൈ സൂപ്പർ കിങ്സ് സിഇഒ വ്യക്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം യുവതാരം ഋതുരാജ് ഗെയ്ക്‌വാദിനു നൽകിയ എം.എസ്. ധോണി കഴിഞ്ഞ സീസണിൽ ഫിനിഷറുടെ റോളിലാണു കളിച്ചത്. പുതിയ സീസണിൽ കളിക്കുമോയെന്ന കാര്യം ധോണി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മുഴുവൻ സമയവും കളിക്കാതെ ഇംപാക്ട് പ്ലേയറുടെ റോളിൽമാത്രം ധോണി ഇറങ്ങാനും സാധ്യതയുണ്ട്.

English Summary:

CSK CEO denies requesting BCCI to treat MS Dhoni as uncapped player in IPL