രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ 10 റൺസ് വഴങ്ങി 4 വിക്കറ്റ്, ഇന്നും റെക്കോർഡ്; ഒരു ട്വന്റി20 കൂടി കളിച്ച് 31–ാം വയസ്സിൽ വിരമിക്കൽ
ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് കുറിച്ച ബരീന്ദർ സ്രാൻ, രണ്ടേ രണ്ട് മത്സരങ്ങളുടെ മാത്രം ‘പരിചയസമ്പത്തു’മായി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു ട്വന്റി20 മത്സരങ്ങൾക്കു പുറമേ ആറ് ഏകദിനങ്ങളും മാത്രം കളിച്ചാണ് 31കാരനായ ബരീന്ദർ സ്രാൻ വിരമിക്കൽ പ്രഖ്യാപിച്ചത്.

ന്യൂഡൽഹി∙ രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് കുറിച്ച ബരീന്ദർ സ്രാൻ, രണ്ടേ രണ്ട് മത്സരങ്ങളുടെ മാത്രം ‘പരിചയസമ്പത്തു’മായി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര ക്രിക്കറ്റിൽ രണ്ടു ട്വന്റി20 മത്സരങ്ങൾക്കു പുറമേ ആറ് ഏകദിനങ്ങളും മാത്രം കളിച്ചാണ് 31കാരനായ ബരീന്ദർ സ്രാൻ വിരമിക്കൽ പ്രഖ്യാപിച്ചത്. ട്വന്റി20 അരങ്ങേറ്റത്തിൽ സിംബാബ്‍വെയ്‌ക്കെതിരെ നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത സ്രാനിന്റെ പ്രകടനമാണ്, ഇന്നും അരങ്ങേറ്റത്തിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം.
ഏകദിനത്തിൽ ആറു മത്സരങ്ങളിൽനിന്ന് ഏഴു വിക്കറ്റും ട്വന്റി20യിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആറു വിക്കറ്റുമാണ് ബരീന്ദർ സ്രാനിന്റെ സമ്പാദ്യം. 2016 ജനുവരിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ പെർത്തിൽ നടന്ന ഏകദിന മത്സരത്തിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ബരീന്ദർ സ്രാനിന്റെ അവസാന രാജ്യാന്തര മത്സരം അതേ വർഷം തന്നെ ജൂണിലായിരുന്നു; സിംബാബ്‌വെയ്‌ക്കെതിരെ ഹരാരെയിൽ നടന്ന ട്വന്റി20 മത്സരം. ആറു മാസത്തിനിടെ കളിച്ച ആറ് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഒതുങ്ങുന്ന ഈ മുപ്പത്തൊന്നുകാരന്റെ രാജ്യാന്തര കരിയർ!
‘‘സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കുമ്പോൾ, ഏറ്റവും നന്ദിയോടെയാണ് ഞാൻ പിന്നിട്ട കാലം ഓർക്കുന്നത്. 2009ൽ ബോക്സിൽനിന്ന് ഇവിടേക്ക് എത്തിപ്പെട്ടതു മുതൽ, ക്രിക്കറ്റ് എനിക്കു സമ്മാനിച്ചിട്ടുള്ള അനുഭവങ്ങൾ അവിസ്മരണീയമാണ്. പേസ് ബോളിങ് എന്നത് എന്റെ ഭാഗ്യചിഹ്നമായി മാറി. ഐപിഎലിൽ കരുത്തുറ്റ ടീമുകളുടെ വാതിൽ എനിക്കായി തുറക്കപ്പെട്ടു. ഒടുവിൽ 2016ൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള വലിയ ഭാഗ്യവും എനിക്കു ലഭിച്ചു. എന്റെ രാജ്യാന്തര കരിയർ തീരെ ഹ്രസ്വമായിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ഓർമകൾ എക്കാലവും എന്റെ മനസ്സിലുണ്ടാകും.’ – സ്രാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഐപിഎലിൽ പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്സ് ഹൈദരാബാദ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ബരീന്ദർ സ്രാൻ. 2019ൽ മുംബൈ ഇന്ത്യൻസ് കിരീടം ചൂടുമ്പോൾ ബരീന്ദർ സ്രാനും ടീമിൽ അംഗമായിരുന്നു. 24 മത്സരങ്ങളിൽനിന്ന് 9.40 ഇക്കോണമി റേറ്റിൽ 18 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ വെങ്കലം നേടിയ വിജേന്ദർ സിങ് ബോക്സിങ് പരിശീലിച്ച ഭിവാനി ബോക്സിങ് ക്ലബ്ബിലെ അംഗമായിരുന്നു ബരീന്ദർ സ്രാൻ. പിന്നീടാണ് അദ്ദേഹം ക്രിക്കറ്റിലേക്കു തിരിയുന്നത്.