താങ്കൾക്ക് ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ബാറ്റർ ആര്?; ബുമ്രയുടെ മറുപടിക്കു കയ്യടിച്ച് സദസ് – വിഡിയോ
മുംബൈ∙ ഇതുവരെ ബോൾ ചെയ്തിട്ടുള്ളവരിൽ ഏറ്റവും ബുദ്ധിമുട്ടിക്കാറുള്ള ബാറ്റർ ആരാണ്? – ചോദ്യം ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയോടാണെങ്കിൽ, അങ്ങനെയൊരാൾ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ബുമ്രയ്ക്കു മുന്നിൽ ഈ ചോദ്യമുയർന്നത്. അങ്ങനെ ഒരു

മുംബൈ∙ ഇതുവരെ ബോൾ ചെയ്തിട്ടുള്ളവരിൽ ഏറ്റവും ബുദ്ധിമുട്ടിക്കാറുള്ള ബാറ്റർ ആരാണ്? – ചോദ്യം ഇന്ത്യൻ പേസ് ബോളിങ്ങിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്രയോടാണെങ്കിൽ, അങ്ങനെയൊരാൾ ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ഉത്തരം. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് ബുമ്രയ്ക്കു മുന്നിൽ ഈ ചോദ്യമുയർന്നത്. അങ്ങനെ ഒരു ബാറ്റർ ഉണ്ടെന്ന് വിശ്വസിച്ച് അനാവശ്യ സമ്മർദ്ദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ബുമ്രയുടെ മറുപടി.
‘‘ഈ ചോദ്യത്തിന് നല്ലൊരു ഉത്തരം നൽകണമെന്ന് എനിക്കും ആഗ്രഹമുണ്ട്. പക്ഷേ, അങ്ങനെ ഒരാളുണ്ടെന്ന് വിശ്വസിക്കാൻ എനിക്ക് ഇഷ്ടമില്ല എന്നതാണ് യാഥാർഥ്യം. എല്ലാവരെയും ബഹുമാനിക്കുന്ന ആൾ തന്നെയാണ് ഞാൻ. പക്ഷേ, എന്റെ ജോലി ഏറ്റവും വൃത്തിയായി ചെയ്താൽ ഈ ലോകത്ത് ആർക്കും എന്നെ തടയാനാകില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
‘‘എതിരാളി ആരാണ് എന്നു നോക്കുന്നതിനേക്കാൾ, ഏറ്റവും മികച്ച രീതിയിൽ എങ്ങനെ പന്തെറിയാം എന്നു മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാറ്റിനും മീതെ എനിക്ക് നിയന്ത്രണമുണ്ട് എന്ന് ചിന്തിച്ചാൽ, ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ബാക്കിയില്ലാം ശരിയായിക്കൊള്ളും എന്നാണ് ഞാൻ കരുതുന്നത്. അല്ലാതെ ബാറ്റർക്ക് മേധാവിത്തം നൽകുന്ന രീതിയിൽ ചിന്തിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല. അതിന് തയാറുമല്ല’ – ബുമ്ര പറഞ്ഞു.