ബൗണ്‍സർ കഴുത്തിൽ ഇടിച്ച് ഗ്രൗണ്ടിൽ വീണു, ഹിറ്റ് വിക്കറ്റായി പാക്ക് താരം പുറത്ത്- വിഡിയോ
ഗയാന∙ കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പന്ത് കഴുത്തിൽ ഇടിച്ച് ഗ്രൗണ്ടിൽ വീണ് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ അസം ഖാൻ. പന്തു നേരിടാനാകാതെ ബുദ്ധിമുട്ടിയ അസം ഖാൻ ബാറ്റ് വിക്കറ്റിൽ തട്ടിയാണു പുറത്തായത്. ഗ്രൗണ്ടിൽ വീണ താരത്തെ ടീം ഫിസിയോമാരെത്തി ഉടന്‍ തന്നെ ഗ്രൗണ്ടിൽനിന്നു മാറ്റി ചികിത്സ നൽകി.

ഗയാന∙ കരീബിയൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ പന്ത് കഴുത്തിൽ ഇടിച്ച് ഗ്രൗണ്ടിൽ വീണ് പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ അസം ഖാൻ. പന്തു നേരിടാനാകാതെ ബുദ്ധിമുട്ടിയ അസം ഖാൻ ബാറ്റ് വിക്കറ്റിൽ തട്ടിയാണു പുറത്തായത്. ഗ്രൗണ്ടിൽ വീണ താരത്തെ ടീം ഫിസിയോമാരെത്തി ഉടന്‍ തന്നെ ഗ്രൗണ്ടിൽനിന്നു മാറ്റി ചികിത്സ നൽകി. താരത്തിന്റെ പരുക്കു ഗുരുതരമല്ലെന്നാണു വിവരം. കരീബിയൻ പ്രീമിയർ ലീഗിൽ ആന്റിഗ്വാ ബാർബുഡ ഫാൽക്കൻസും ഗയാന ആമസോൺ വാരിയേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണു സംഭവം.
ഗയാന താരമായ അസം ഖാൻ ഒന്‍പതു പന്തിൽ ഒൻപതു റണ്‍സ് മാത്രമെടുത്തു പുറത്താകുകയായിരുന്നു. 12–ാം ഓവറിൽ ഷമാർ സ്പ്രിങ്ങറിന്റെ ബൗണ്‍സറിലാണ് അസം ഖാനു പരുക്കേറ്റത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സ് മൂന്നു വിക്കറ്റു വിജയം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഫാൽക്കൺസ് ആറു വിക്കറ്റു നഷ്ടത്തിൽ 168 റൺസാണു നേടിയത്.
മറുപടി ബാറ്റിങ്ങില്‍ അവസാന പന്തിൽ ഗയാന വാരിയേഴ്സ് വിജയറൺസ് കുറിക്കുകയായിരുന്നു. 34 പന്തിൽ 41 റണ്‍സെടുത്ത വിന്‍ഡീസ് താരം ഷായ് ഹോപാണ് ഗയാന ആമസോൺ വാരിയേഴ്സിന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച റൊമാരിയോ ഷെഫേർഡ് (16 പന്തിൽ 32), ഡ്വെയ്ന്‍ പ്രിട്ടോറിയസ് (10 പന്തില്‍ 20) എന്നിവരുടെ ബാറ്റിങ്ങും ഗയാന ആമസോൺ വാരിയേഴ്സിനു തുണയായി.