ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ ബി ടീമിന് 76 റൺസ് വിജയം. രണ്ടാം ഇന്നിങ്സിൽ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 198ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 181 റൺസെടുത്ത ഇന്ത്യ ബി താരം മുഷീർ ഖാനാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ ദുലീപ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യ എയ്ക്കെതിരെ ഇന്ത്യ ബി ടീമിന് 76 റൺസ് വിജയം. രണ്ടാം ഇന്നിങ്സിൽ 275 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എ 198ന് പുറത്തായി. ആദ്യ ഇന്നിങ്സിൽ 181 റൺസെടുത്ത ഇന്ത്യ ബി താരം മുഷീർ ഖാനാണ് കളിയിലെ താരം. രണ്ടാം ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ കെ.എൽ. രാഹുലും (121 പന്തിൽ 57), 42 പന്തിൽ 43 റൺസെടുത്ത ആകാശ് ദീപും തിളങ്ങിയെങ്കിലും ഇന്ത്യ എയ്ക്ക് 200 കടക്കാൻ പോലും സാധിച്ചില്ല. വാലറ്റത്ത് ആകാശ്ദീപ് മാത്രമാണ് ശുഭ്മൻ ഗിൽ നയിച്ച ടീമിൽ കുറച്ചെങ്കിലും പ്രതിരോധിച്ചുനിന്നത്.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ബി 90 റൺസിന്റെ ലീഡ് സ്വന്തമാക്കിയി‌രുന്നു. രണ്ടാം ഇന്നിങ്സിൽ 42 ഓവറിൽ 184 റൺസെടുത്തു പുറത്തായെങ്കിലും ഇന്ത്യ എയെ ബോളർമാർ എറിഞ്ഞു പിടിക്കുകയായിരുന്നു. അവസാന ദിനം കളി സമനിലയിലാക്കാനായിരുന്നു ഇന്ത്യ എ ബാറ്റർമാരുടെ ശ്രമം. എന്നാൽ യാഷ് ദയാൽ മൂന്നു വിക്കറ്റുകളും മുകേഷ് കുമാർ, നവ്ദീപ് സെയ്നി എന്നിവർ രണ്ടു വിക്കറ്റുകളും വീഴ്ത്തിയതോടെ ഇന്ത്യ എ കളി കൈവിട്ടു.

ADVERTISEMENT

അവസാന ദിവസം ലഞ്ചിന് പിരിയുമ്പോൾ 15 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ എ. അർധ സെഞ്ചറി നേടിയ രാഹുലിനെ മുകേഷ് കുമാറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ക്യാച്ചെടുത്താണു പുറത്താക്കിയത്. ധ്രുവ് ജുറേൽ, തനുഷ് കൊട്യൻ എന്നിവർ റണ്ണൊന്നുമെടുക്കാതെ മടങ്ങിയതും ഇന്ത്യ എയ്ക്കു തിരിച്ചടിയായി.

ശിവം ദുബെയും കുൽദീപ് യാദവും 14 റൺസ് വീതം നേടി പുറത്തായി. നാല് സിക്സും മൂന്നു ഫോറുകളും നേടിയ ആകാശ് ദീപായിരുന്നു ഇന്ത്യ എയുടെ അവസാന പ്രതീക്ഷ. പക്ഷേ 43 റൺസെടുത്തുനിൽക്കെ ആകാശ്ദീപിനെ മുഷീർ ഖാൻ റൺഔട്ടാക്കി.

English Summary:

India B beat India A in Duleep Trophy