മുംബൈ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവപേസർ യാഷ് ദയാൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരം കളിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരും ആദ്യ ടെസ്റ്റിൽ കളിക്കും. വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം ഋഷഭ് പന്ത് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാനൊരുങ്ങുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. യുവപേസർ യാഷ് ദയാൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റ മത്സരം കളിക്കും. വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവരും ആദ്യ ടെസ്റ്റിൽ കളിക്കും. വാഹനാപകടത്തിൽ പരുക്കേറ്റതിനു ശേഷം ഋഷഭ് പന്ത് ആദ്യമായാണ് ഇന്ത്യൻ ടെസ്റ്റ് ടീമിൽ കളിക്കാനൊരുങ്ങുന്നത്. തിരിച്ചുവരവിന്റെ ഭാഗമായി താരം ദുലീപ് ട്രോഫിയിൽ കളിച്ചിരുന്നു.

2022 ഡിസംബറിൽ ബംഗ്ലദേശിനെതിരായ പരമ്പരയിലാണ് ഋഷഭ് പന്ത് ടെസ്റ്റ് ജഴ്സിയിൽ ഒടുവിൽ കളിക്കാൻ ഇറങ്ങിയത്. ഋഷഭ് പന്തിനു പുറമേ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര എന്നിവരാണ് ടീമിലെ മറ്റു പേസർമാർ.  യുവതാരങ്ങളായ യശസ്വി ജയ്സ്വാൾ, ശുഭ്മന്‍ ഗിൽ എന്നിവരും ടീമിൽ ഇടം പിടിച്ചു. 26 വയസ്സുകാരനായ യാഷ് ദയാൽ ഉത്തർപ്രദേശിലെ അലഹബാദ് സ്വദേശിയാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾക്കു വേണ്ടി കളിച്ചിട്ടുണ്ട്.

ADVERTISEMENT

ദുലീപ് ട്രോഫിയിലെ തകർപ്പൻ പ്രകടനമാണ് യാഷ് ദയാലിനും ആകാശ് ദീപിനും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. 16 അംഗ ടീമിനെയാണ് ആദ്യ ടെസ്റ്റിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാം ടെസ്റ്റിനും ട്വന്റി20 പരമ്പരയ്ക്കുമുള്ള ടീമുകളെ പിന്നീടു പ്രഖ്യാപിക്കും. സെപ്റ്റംബർ 19ന് ചെന്നൈയിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്, ജസ്പ്രീത് ബുമ്ര, യാഷ് ദയാൽ.

English Summary:

India’s squad for the 1st Test against Bangladesh announced