മഴ കളിച്ചു, സച്ചിൻ ബേബിക്ക് അർധ സെഞ്ചറി; ഏരീസ് കൊല്ലം സെയ്ലേഴ്സിന് ആറു വിക്കറ്റ് വിജയം
തിരുവനന്തപുരം∙ മഴ കളിച്ച മത്സരത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരെ ആറു വിക്കറ്റ് വിജയവുമായി ഏരീസ് കൊല്ലം സെയ്‍ലേഴ്സ്. 105 റൺസ് വിജയലക്ഷ്യത്തിലേക്ക് 11.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ സെയ്‍ലേഴ്സ് എത്തി. വിജെഡി നിയമ പ്രകാരം കൊല്ലം സെയ്‍ലേഴ്സിന്റെ വിജയലക്ഷ്യം 14 ഓവറിൽ 105 റൺസായി ചുരുക്കിയിരുന്നു.

മറുപടി ബാറ്റിങ്ങിൽ കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബി അര്‍ധ സെഞ്ചറി നേടി പുറത്തായി. 30 പന്തുകൾ നേരിട്ട സച്ചിൻ 51 റൺസെടുത്തു. മൂന്നു സിക്സുകളും അഞ്ച് ഫോറുകളുമാണു താരം ബൗണ്ടറി കടത്തിയത്. 20 പന്തുകൾ നേരിട്ട അരുൺ പൗലോസ് 23 റൺസെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 136 റൺസ്. 32 പന്തിൽ 33 റൺസെടുത്ത ഗോവിന്ദ് പൈയാണ് റോയൽസിന്റെ ടോപ് സ്കോറർ. വിഷ്ണുരാജ് 27 പന്തിൽ 32 ഉം, ആകർഷ് 17 പന്തിൽ 25 ഉം റണ്‍സെടുത്തു പുറത്തായി. മധ്യനിരയും വാലറ്റവും പിടിച്ചുനിൽക്കാൻ സാധിക്കാതെ മടങ്ങിയതോടെ റോയൽസ് 136 റൺസിൽ ഒതുങ്ങി. കൊല്ലത്തിനായി ഷറഫുദ്ദീൻ മൂന്നും പവൻരാജ്, സുദേശൻ മിഥുൻ എന്നിവർ രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.