ക്യാപ്റ്റന് സ്ഥാനമൊഴിഞ്ഞ് ഗിൽ, ഇന്ത്യ എയ്ക്ക് പുതിയ നായകൻ; ടീമുകൾ അഴിച്ചുപണിത് ബിസിസിഐ; സഞ്ജു തുടരും
ചെന്നൈ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ദുലീപ് ട്രോഫി ടീമുകൾ പൊളിച്ചു പണിത് ബിസിസിഐ. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതോടെ സർഫറാസ് ഖാൻ ഒഴികെയുള്ള താരങ്ങളെല്ലാം ദുലീപ് ട്രോഫി ക്യാംപ് വിട്ടു. സർഫറാസ് ഖാൻ ഒരു മത്സരം കൂടി

ചെന്നൈ∙ ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ ദുലീപ് ട്രോഫി ടീമുകൾ പൊളിച്ചു പണിത് ബിസിസിഐ. ബംഗ്ലദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതോടെ സർഫറാസ് ഖാൻ ഒഴികെയുള്ള താരങ്ങളെല്ലാം ദുലീപ് ട്രോഫി ക്യാംപ് വിട്ടു. സർഫറാസ് ഖാൻ ഒരു മത്സരം കൂടി ദുലീപ് ട്രോഫിയിൽ കളിക്കും. പരുക്കേറ്റ സൂര്യകുമാർ യാദവ് ദുലീപ് ട്രോഫിയിൽനിന്ന് വിട്ടുനിൽക്കും. സി ടീമിൽ മാത്രമാണ് നിലവിൽ മാറ്റമൊന്നുമില്ലാത്തത്. മൂന്നാം റൗണ്ട് മത്സരങ്ങൾക്കു മുൻപ് സൂര്യ സി ടീമിൽ ചേരുമെന്നാണു വിവരം.
ഇന്ത്യ എ ടീമിന് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, കെ.എൽ. രാഹുൽ, ധ്രുവ് ജുറേൽ, കുൽദീപ് യാദവ്, ആകാശ്ദീപ് എന്നിവരെ നഷ്ടമാകും. പകരക്കാരായി പ്രഥം സിങ്, എസ്.െക. റാഷിദ്, അക്ഷയ് വാഡ്കര്‍, ഷംസ് മുലാനി, ആഖിബ് ഖാൻ എന്നീ താരങ്ങളാണു കളിക്കുക. മയങ്ക് അഗർവാളായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ എ ടീമിന്റെ ക്യാപ്റ്റൻ. ബി ടീമിൽ യശസ്വി ജയ്സ്വാൾ, ഋഷഭ് പന്ത് എന്നിവർക്കു പകരം സുയാഷ് പ്രഭുദേശായിയും റിങ്കു സിങ്ങും കളിക്കും. സഞ്ജു സാംസൺ കളിക്കുന്ന ഇന്ത്യ ഡി ടീമിലും മാറ്റമുണ്ട്.
അക്ഷർ പട്ടേലിനു പകരം നിശാന്ത് സിന്ധു ടീമിലെത്തി. ഇന്ത്യ എയിൽ കളിച്ചുകൊണ്ടിരുന്ന വിദ്യുത് കാവെരപ്പ ഡി ടീമിൽ ചേരും. പരുക്കേറ്റ തുഷാർ ദേശ്പാണ്ഡെയ്ക്കു പകരക്കാരനായാണ് കാവെരപ്പയുടെ വരവ്. മലയാളി താരം സഞ്ജു സാംസൺ ടീമിനൊപ്പം തുടരും. അടുത്ത മത്സരത്തിൽ സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇന്ത്യ എ ടീം– മയങ്ക് അഗർവാൾ (ക്യാപ്റ്റൻ), റിയാൻ പരാഗ്, തിലക് വർമ, ശിവം ദുബെ, തനുഷ് കൊട്ടിയാൻ, പ്രസിദ്ധ് കൃഷ്ണ, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ, കുമാർ കുശാഗ്ര, ശാശ്വത് റാവത്ത്, പ്രഥം സിങ്, അക്ഷയ് വാഡ്കർ, എസ്.കെ. റഷീദ്, ഷംസ് മുലാനി, ആഖിബ് ഖാൻ.
ഇന്ത്യ ബി ടീം– അഭിമന്യു ഈശ്വരൻ (ക്യാപ്റ്റൻ), സർഫറാസ് ഖാൻ, മുഷീർ ഖാൻ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെയ്നി, മുകേഷ് കുമാർ, രാഹുൽ ചാഹർ, സായ് കിഷോർ, മോഹിത് അവാസ്തി, എൻ. ജഗദീശന്‍, സുയാഷ് പ്രഭുദേശായി, റിങ്കു സിങ്, ഹിമാൻഷു മന്‍ഡ്രി.
ഇന്ത്യ ഡി ടീം– ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഥർവ ടൈഡ്, യാഷ് ദുബെ, ദേവ്ദത്ത് പടിക്കൽ, റിക്കി ഭുയി, സരൻഷ് ജെയിൻ, അർഷ്ദീപ് സിങ്, ആദിത്യ താക്കറെ, ഹർഷിത് റാണ, ആകാശ് സെൻഗുപ്ത, കെ.എസ്. ഭരത്, സൗരഭ് കുമാർ, സഞ്ജു സാംസൺ, നിഷാന്ത് സിന്ധു, വിദ്യുത് കാവെരപ്പ.