‘മികച്ച പ്രകടനം ചേട്ടാ’: ആ സെഞ്ചറി സ്വന്തം ടീമിനെതിരെ, എന്നിട്ടും സഞ്ജുവിനെ പുകഴ്ത്തി സൂര്യ
അനന്തപുർ∙ ദുലീപ് ട്രോഫിയിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി ഇന്ത്യൻ ട്വന്റി20 ടീം നായകൻ സൂര്യകുമാർ യാദവ് രംഗത്ത്. ഇന്ത്യ ഡിയ്‌ക്കായി കളിക്കുന്ന സഞ്ജു സെഞ്ചറി പ്രകടനത്തിനിടെ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു താഴെ കമന്റായാണ് സൂര്യയുടെ പ്രതികരണം. ‘ടോപ്

അനന്തപുർ∙ ദുലീപ് ട്രോഫിയിൽ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി ഇന്ത്യൻ ട്വന്റി20 ടീം നായകൻ സൂര്യകുമാർ യാദവ് രംഗത്ത്. ഇന്ത്യ ഡിയ്‌ക്കായി കളിക്കുന്ന സഞ്ജു സെഞ്ചറി പ്രകടനത്തിനിടെ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു താഴെ കമന്റായാണ് സൂര്യയുടെ പ്രതികരണം. ‘ടോപ് മാൻ, ടോപ് നോക്ക്’ എന്നായിരുന്നു സൂര്യയുടെ കമന്റ്. ‘ചേട്ടാ’ എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.
അതേസമയം, സഞ്ജു സെഞ്ചറി നേടുമ്പോൾ എതിരാളികളായിരുന്ന ഇന്ത്യ ബി ടീം അംഗമാണ് സൂര്യകുമാർ യാദവ് എന്നതാണ് അതിലേറെ രസകരം. സ്വന്തം ടീമിനെതിരെ സഞ്ജു പുറത്തെടുത്ത സെഞ്ചറി പ്രകടനമാണ് സൂര്യയുടെ അഭിനന്ദനത്തിന് കാരണമായത്.
ഇന്ത്യ ബിയ്ക്കെതിരെ ഏകദിന ശൈലിയിൽ തകർത്തടിച്ച സഞ്ജു ഒന്നാം ഇന്നിങ്സിൽ നേടിയത് 106 റൺസാണ്. 101 പന്തിൽ 12 ഫോറും മൂന്നു സിക്സും സഹിതമായിരുന്നു സഞ്ജുവിന്റെ പ്രകടനം. സഞ്ജുവിന്റെ സെഞ്ചറിക്കരുത്തിൽ ഇന്ത്യ ഡി, ഇന്ത്യ ബിയ്‍ക്കെതിരെ ഒന്നാം ഇന്നിങ്സിൽ നേടിയത് 87.3 ഓവറിൽ 349 റൺസ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബി രണ്ടാം ദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് എന്ന നിലയിലായിരുന്നു. മത്സരത്തിൽ സൂര്യകുമാർ അഞ്ച് റൺസെടുത്ത് പുറത്തായി.