ഗോൾ (ശ്രീലങ്ക)∙ ഗോൾ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ശ്രീലങ്ക – ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിനമാണ് ഇന്നെങ്കിലും, ഇരു ടീമുകളും കളത്തിലിറങ്ങില്ല. പകരം ഇരു ടീമുകൾക്കും ഇന്ന് വിശ്രമ ദിനമായി പ്രഖ്യാപിച്ചു. മഴയോ മഞ്ഞോ പോലുള്ള പതിവ് കാലാവസ്ഥാ പ്രശ്നങ്ങളല്ല ഇതിനു കാരണം. മത്സരത്തിന് ആതിഥ്യം വഹിക്കുന്ന ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ്, ടെസ്റ്റിന്റെ നാലാം ദിനം വിശ്രമ ദിനമായി പ്രഖ്യാപിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

35 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ ആതിഥേയർ മൂന്നാം ദിനം അവസാനിക്കുമ്പോൾ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 237 റൺസ് എന്ന നിലയിൽ നിൽക്കെയാണ് മത്സരം അവസാനിപ്പിച്ചത്. ശ്രീലങ്കയ്ക്ക് നിലവിൽ 202 റൺ‌സിന്റെ ലീ‍ഡുണ്ട്. സ്കോർ: ശ്രീലങ്ക– 305, 4ന് 237. ന്യൂസീലൻഡ്– 340. ഇന്ന് വിശ്രമ ദിനമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, ടെസ്റ്റിന്റെ അഞ്ചാം ദിനമായ നാളെ നാലാം ദിനമായി കണക്കാക്കി മത്സരം പുനരാരംഭിക്കും. മറ്റന്നാളായിരിക്കും മത്സരത്തിന്റെ അവസാന ദിനം.

ADVERTISEMENT

2022ൽ ആഭ്യന്തര കലാപത്തിനൊടുവിൽ പ്രസിഡന്റിനെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയതിനു ശേഷം  ഇതാദ്യമായാണ് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് മത്സരത്തിന്റെ നാലാം ദിനം വിശ്രമം അനുവദിക്കാനുള്ള തീരുമാനം. അവധി ലഭിച്ചതോടെ ശ്രീലങ്കൻ താരങ്ങളിൽ മിക്കവരും വോട്ടവകാശം വിനിയോഗിക്കാനായി സ്വദേശങ്ങളിലേക്കു പോയി.

താരങ്ങളിൽ മിക്കവരും നൂറുകണക്കിന് കിലോമീറ്ററുകളാണ് വോട്ടു ചെയ്യാനായി സഞ്ചരിക്കുന്നത്. അസിത ഫെർണാണ്ടോ 175 കിലോമീറ്ററോളം യാത്ര ചെയ്താണ് മാതൃനഗരമായ കറ്റുനേരിയയിൽ എത്തി വോട്ടു ചെയ്യുക. ലഹിരു കുമാര ഉൾപ്പെടെയുള്ളവർ 225 കിലോമീറ്ററിലധികം സഞ്ചരിച്ച് സ്വദേശമായ കാൻഡിയിൽ എത്തി വോട്ടു ചെയ്യും. കളിക്കാർക്കു പുറമേ മത്സരവുമായി സഹകരിക്കുന്ന ഗ്രൗണ്ട് സ്റ്റാഫ്, മാധ്യമപ്രവർത്തകർ, കമന്റേറ്റർമാർ, മാച്ച് ഒഫീഷ്യൽസ്, ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അധികൃതർ തുടങ്ങിയവരും വോട്ടു ചെയ്യാനായി സ്വദേശങ്ങളിലേക്കു പോകും.

ADVERTISEMENT

പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ മത്സരം മാറ്റിവയ്ക്കുന്നത് അത്രകണ്ട് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ്, വോട്ടെടുപ്പു ദിനത്തിൽ വിശ്രമദിനം അനുവദിച്ച് മത്സരം നടത്താനുള്ള തീരുമാനം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങൾക്കു മുൻപേ തീരുമാനിച്ചതാണ് ടെസ്റ്റ് പരമ്പരയും മത്സരക്രമവും എന്നതുതന്നെ കാരണം. ന്യൂസീലൻഡിന് തുടർച്ചയായി മത്സരങ്ങളുള്ളതും ടെസ്റ്റ് മാറ്റിവയ്ക്കുന്നത് അപ്രായോഗികമാക്കി.

ഇതിനു മുൻപ് 2008ലും തിരഞ്ഞെടുപ്പ് മുൻനിർത്തി ടെസ്റ്റ് മത്സരത്തിനിടെ വിശ്രമ ദിനം അനുവദിച്ചിരുന്നു. അന്ന് ബംഗ്ലദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ശ്രീലങ്കയ്‍ക്കെതിരായ മത്സരത്തിൽ വിശ്രമ ദിനം അനുവദിച്ചത്.

English Summary:

Why does the first Sri Lanka vs New Zealand Test have a rest day