ഗ്വാളിയർ (മധ്യപ്രദേശ്) ∙ ജസ്പ്രീത് ബുമ്ര ഉൾപ്പെടെയുള്ള പ്രധാന ബോളർമാരുടെ അഭാവത്തിൽ അവസരം ലഭിച്ച യുവതാരങ്ങളെല്ലാം കൂട്ടത്തോടെ തിളങ്ങിയതോടെ, ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ 127 റൺസിൽ ഒതുക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 19.5 ഓവറിൽ 127 റൺസിന് എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ് എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യൻ ബോളർമാർ ബംഗ്ലദേശിനെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

32 പന്തിൽ മൂന്നു ഫോറുകൾ സഹിതം 35 റൺസെടുത്ത മെഹ്ദി ഹസൻ മിറാസാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്റോ 25 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 27 റൺസെടുത്ത് പുറത്തായി. ഇവർക്കു പുറമേ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് തൗവീദ് ഹ്രിദോയ് (18 പന്തിൽ 12), റിഷാദ് ഹുസൈൻ (അഞ്ച് പന്തിൽ 11), ടസ്കിൻ അഹമ്മദ് (13 പന്തിൽ 12) എന്നിവർ മാത്രം. ഓപ്പണർമാരായ പർവേസ് ഹുസൈൻ ഇമോൻ (9 പന്തിൽ 8), ലിട്ടൻ ദാസ് (2 പന്തിൽ 4), മഹ്മൂദുല്ല (2 പന്തിൽ 1), ജാകർ അലി (6 പന്തിൽ 8), ഷോറിഫുൽ ഇസ്‍ലാം (0), മുസ്താഫിസുർ റഹ്മാൻ (1) എന്നിവർ നിരാശപ്പെടുത്തി.

ADVERTISEMENT

3.5 ഓവറിൽ 14 റണ്‍സ് വഴങ്ങിയാണ് അർഷ്ദീപ് മൂന്നു വിക്കറ്റെടുത്തത്. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് വരുൺ ചക്രവർത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അരങ്ങേറ്റ മത്സരം കളിച്ച മയാങ്ക് യാദവ് നാല് ഓവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു. വാഷിങ്ടൻ സുന്ദർ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 26 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. മറ്റൊരു അരങ്ങേറ്റ താരം നിതീഷ് റെഡ്ഡി രണ്ട് ഓവറിൽ 17 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കിയാണ് മയാങ്ക് യാദവ് ബോളിങ്ങിന് തുടക്കമിട്ടത്. അജിത് അഗാർക്കർ (2006ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജൊഹാനാസ്ബർഗിൽ), അർഷ്ദീപ് സിങ് (2022ൽ ഇംഗ്ലണ്ടിനെതിരെ സതാംപ്ടണിൽ) എന്നിവർക്കു ശേഷം രാജ്യാന്തര ട്വന്റി20യിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവർ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് മയാങ്ക്.

ADVERTISEMENT

നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ രണ്ട് യുവതാരങ്ങൾ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. മയാങ്ക് യാദവ്, നിതീഷ് റെഡ്ഡി എന്നിവർക്കാണ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. ഇതിനു മുൻപ് 23 വയസ്സിനു താഴെയുള്ള രണ്ട് താരങ്ങൾ ഇന്ത്യൻ ജഴ്സിയിൽ ഒരേ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചത് 2016ലാണ്. അന്ന് ഓസ്ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡിൽ ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ എന്നിവരാണ് അരങ്ങേറിയത്.

∙ ടീമുകൾ ഇങ്ങനെ

ADVERTISEMENT

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നിതീഷ് റെഡ്ഡി, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, റിങ്കു സിങ്, വാഷിങ്ടൻ സുന്ദർ, വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, മയാങ്ക് യാദവ്

ബംഗ്ലദേശ്: ലിട്ടൺ ദാസ് (വിക്കറ്റ് കീപ്പർ), പർവേസ് ഹുസൈൻ ഇമോൻ, നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), തൗഹീദ് ഹൃദോയ്, മഹ്മൂദുല്ല, ജാകർ അലി, മെഹ്ദി ഹസൻ മിറാസ്, റിഷാദ് ഹുസൈൻ, ടസ്കിൻ അഹമ്മദ്, മുസ്താഫിസുർ റഹ്മാൻ, ഷോറിഫുൽ ഇസ്‍ലാം

∙ സഞ്ജു ഓപ്പണർ

ന്യൂസീലൻഡിനെതിരായ ടെസ്റ്റ് ടീമിലുൾപ്പെട്ടവരെ ട്വന്റി20 പരമ്പരയിൽനിന്ന് ഒഴിവാക്കാനുള്ള നീക്കം അവസരമായത് ഐപിഎലിലൂടെ മികവ് കാട്ടിയ യുവതാരങ്ങൾക്കാണ്. പേസർമാരായ മായങ്ക് യാദവ്, ഹർഷിത് റാണ, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ഇതിൽ രണ്ടു പേർക്ക് അരങ്ങേറ്റത്തിന് അവസരവും കിട്ടി. ജൂലൈയിൽ സിംബാബ്‌വെയ്ക്കെതിരെ സെഞ്ചറി നേടി ട്വന്റി20യിൽ വരവറിയിച്ച അഭിഷേക് ശർമ ടീമിലുണ്ട്. പരുക്കേറ്റ ശിവം ദുബെയ്ക്കു പകരം തിലക് വർമയെ ടീമിലുൾപ്പെടുത്തി. അഭിഷേകും സഞ്ജു സാംസണും ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യുമെന്ന് മത്സരത്തിന്റെ തലേന്നു മാധ്യമങ്ങളെ കണ്ട ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

English Summary:

India vs Bangladesh, 1st T20I - Live Cricket Score

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT