മുൾട്ടാൻ ∙ ഒന്നാം ഇന്നിങ്സിൽ മൂന്നൂ താരങ്ങളുടെ സെഞ്ചറിക്കരുത്തിൽ 556 റൺസ് നേടി കരുത്തു കാട്ടിയതിനു പിന്നാലെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ അപ്രതീക്ഷിത തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 823 റൺസ് നേടിയതോടെ 267 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാന്, രണ്ടാം ഇന്നിങ്സിൽ 82 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി. പിരിയാത്ത ഏഴാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ആഗ സൽമാൻ – ആമിർ ജമാൽ സഖ്യത്തിന്റെ മികവിൽ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 37 ഓവറിൽ ആറിന് 152 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ഒരു ദിവസത്തെ കളിയും നാലു വിക്കറ്റും കയ്യിലിരിക്കെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 115 റൺസ് പിന്നിലാണ് പാക്കിസ്ഥാൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുൾട്ടാൻ ∙ ഒന്നാം ഇന്നിങ്സിൽ മൂന്നു താരങ്ങളുടെ സെഞ്ചറിക്കരുത്തിൽ 556 റൺസ് നേടി കരുത്തു കാട്ടിയതിനു പിന്നാലെ, ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പാക്കിസ്ഥാൻ അപ്രതീക്ഷിത തോൽവിയിലേക്ക്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 823 റൺസ് നേടിയതോടെ 267 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ പാക്കിസ്ഥാന്, രണ്ടാം ഇന്നിങ്സിൽ 82 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായി. പിരിയാത്ത ഏഴാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത ആഗ സൽമാൻ – ആമിർ ജമാൽ സഖ്യത്തിന്റെ മികവിൽ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോൾ 37 ഓവറിൽ ആറിന് 152 റൺസ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ഒരു ദിവസത്തെ കളിയും നാലു വിക്കറ്റും കയ്യിലിരിക്കെ, ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 115 റൺസ് പിന്നിലാണ് പാക്കിസ്ഥാൻ.

49 പന്തിൽ അഞ്ച് ഫോറുകളോടെ 41 റൺസുമായി ആഗ സൽമാനും, 48 പന്തിൽ രണ്ടു ഫോറുകൾ സഹിതം 27 റൺസുമായി ആമിർ ജമാലുമാണ് ക്രീസിൽ തുടരുന്നു. ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ ഓപ്പണർമാരായ അബ്ദുല്ല ഷഫീഖ് (0), ക്യാപ്റ്റൻ കൂടിയായ ഷാൻ മസൂദ് (22 പന്തിൽ 11), സ്ഥാനക്കയറ്റം കിട്ടിയെത്തിയ സയിം അയൂബ് (35 പന്തിൽ 25), ബാബർ അസം (15 പന്തിൽ 5), സൗദ് ഷക്കീൽ (33 പന്തിൽ 29), മുഹമ്മദ് റിസ്‌വാൻ (19 പന്തിൽ 10) എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനായി ഗസ് അറ്റ്കിൻസൻ, ബ്രൈഡൻ കേഴ്സ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്സ്, ജാക്ക് ലീച്ച് എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

ADVERTISEMENT

∙ ബ്രൂക്കിന്റെ ട്രിപ്പിൾ, റൂട്ടി ഡബിൾ

ഒട്ടേറെ റെക്കോർഡുകൾ കടപുഴകിയ ഐതിഹാസിക ബാറ്റിങ് പ്രകടനത്തിനൊടുവിലാണ് മുൾട്ടാൻ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ ഇംഗ്ലണ്ട് റൺമല തീർത്തത്. ഹാരി ബ്രൂക്ക് ട്രിപ്പിൾ സെഞ്ചറിയും ജോ റൂട്ട് ഇരട്ടസെഞ്ചറിയും നേടിയ  മത്സരത്തിൽ, 150 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 823 റൺെസടുത്ത് ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 267 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡോടെയാണ് ഡിക്ലറേഷൻ. ഒന്നര ദിവസത്തോളം കളി ബാക്കിനിൽക്കെ, മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. ഒന്നാം ഇന്നിങ്സിൽ പാക്കിസ്ഥാൻ 556 റൺസിന് ഓൾഔട്ടായിരുന്നു.

ADVERTISEMENT

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയർന്ന നാലാമത്തെ സ്കോറാണ് ഇംഗ്ലണ്ട് നേടിയ 823 റൺസ്. 322 പന്തിൽ 29 ഫോറും മൂന്നു സിക്സും സഹിതം 317 റൺസെടുത്താണ് ഹാരി ബ്രൂക്ക് പുറത്തായത്. ടെസ്റ്റിൽ ഇംഗ്ലണ്ട് താരങ്ങളുടെ ആറാമത്തെ ട്രിപ്പിൾ സെഞ്ചറിയും, പാക്കിസ്ഥാനെതിരെ പിറക്കുന്ന അഞ്ചാമത്തെ ട്രിപ്പിൾ സെഞ്ചറിയുമാണിത്. ജോ റൂട്ട് 375 പന്തിൽ 17 ഫോറുകളോടെ 262 റൺസുമെടുത്തു. നാലാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 454 റൺസ് കൂട്ടുകെട്ട്, ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഉയർന്ന നാലാമാത്തെ കൂട്ടുകെട്ടാണ്. ഇവർക്കു പുറമേ അർധസെഞ്ചറി നേടിയ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി.

നാലാം ദിനമായ ഇന്ന് റൺസ് അടിച്ചുകൂട്ടാനുള്ള ശ്രമത്തിൽ ജാമി സ്മിത്ത് (24 പന്തിൽ 31), ഗസ് അറ്റ്കിൻസൻ (രണ്ടു പന്തിൽ ‍രണ്ട്) എന്നിവരും വേഗത്തിൽ പുറത്തായി. ക്രിസ് വോക്സ് 16 പന്തിൽ ഒരു ഫോർ സഹിതം 17 റൺസോടെയും ബ്രൈഡൻ കേഴ്സ് ആറു പന്തിൽ ഒരു സിക്സ് സഹിതം 9 റൺസോടെയും പുറത്താകാതെ നിന്നു. പാക്കിസ്ഥാനായി നസീം ഷാ, സയിം അയൂബ് എന്നിവർ രണ്ടും ഷഹീൻ അഫ്രീദി, ആമിർ ജമാൽ, ആഗ സൽമാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ADVERTISEMENT

ആറു പതിറ്റാണ്ടിലധികമായി പാക്കിസ്ഥാൻ മണ്ണിൽ ഇംഗ്ലിഷ് താരങ്ങൾക്ക് ഇരട്ട സെഞ്ചറി നേടാനായിട്ടില്ലെന്ന കുറവാണ് ഒരു ട്രിപ്പിൾ സെഞ്ചറിയും ഒരു ഡബിൾ സെഞ്ചറിയും സഹിതം അവർ തീർത്തത്. 245 പന്തിൽ 18 ഫോറും ഒരു സിക്സും സഹിതം ഇരട്ടെസെഞ്ചറിയിലെത്തിയ ബ്രൂക്, 310 പന്തിൽ 28 ഫോറും മൂന്നു സിക്സും സഹിതമാണ് ട്രിപ്പിൾ സെഞ്ചറിയിലെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ചറി കൂടിയാണിത്. മുന്നിലുള്ളത് 2008ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചെന്നൈയിൽ 278 പന്തിൽ ട്രിപ്പിൾ സെഞ്ചറി നേടിയ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് മാത്രം.

ട്രിപ്പിൾ സെഞ്ചറി നേടിയ ഹാരി ബ്രൂക്കും ഇരട്ടസെഞ്ചറി നേടിയ ജോ റൂട്ടും (ഐസിസി ചിത്രം)

റൂട്ട് 305 പന്തിൽ 14 ഫോറുകളോടെയാണ് ഇരട്ടസെഞ്ചറിയിലെത്തി. ഇതിനു മുൻപ് 1962ലാണ് ഒരു ഇംഗ്ലിഷ് താരം പാക്ക് മണ്ണിൽ ഇരട്ടസെഞ്ചറി നേടിയത്. അന്ന് ടെഡ് ഡെക്സ്റ്റർ കറാച്ചിയിൽ 205 റൺസാണെടുത്തത്. പാക്കിസ്ഥാനെതിരെ ഏതൊരു വിക്കറ്റിലുമായി ഇംഗ്ലണ്ടിന്റെ ഉയർന്ന കൂട്ടുകെട്ടു കൂടിയാണിത്. പിന്നിലാക്കിയത് 2020ൽ സതാംപ്ടനിൽ 359 റൺസ് കൂട്ടുകെട്ട് തീർത്ത ജോസ് ബട്‍ലർ – സാക് ക്രൗളി സഖ്യത്തെ.

ടെസ്റ്റിൽ ഇതു രണ്ടാം തവണയാണ് ഒരേ മത്സരത്തിൽ രണ്ട് ഇംഗ്ലിഷ് താരങ്ങൾ ഇരട്ടസെഞ്ചറി നേടുന്നത്. 1985ൽ ഇന്ത്യയ്‌ക്കെതിരെ ചെന്നൈയിൽ മൈക്ക് ഗാറ്റിങ് (207), ഗ്രെയിം ഫ്ലവർ (201) എന്നിവരാണ് ഇതിനു മുൻപ് ഇരട്ടസെഞ്ചറി നേടിയത്. പാക്കിസ്ഥാനെതിരെ ടെസ്റ്റിൽ കൂടുതൽ 250+ സ്കോറുകൾ നേടിയവരിൽ ഇന്ത്യയുടെ വീരേന്ദർ സേവാഗിനൊപ്പമെത്താനും റൂട്ടിനായി. രണ്ടു തവണയാണ് ഇരുവരും പാക്കിസ്ഥാനെതിരെ 250 കടന്നത്. കൂടുതൽ തവണ 250 പിന്നിട്ട ഇംഗ്ലിഷ് താരങ്ങളിൽ അലസ്റ്റയർ കുക്ക്, വാലി ഹാമണ്ട് എന്നിവർക്കൊപ്പമെത്താനും റൂട്ടിനായി.

നേരത്തേ, വ്യക്തിഗത സ്കോർ 186ൽ നിൽക്കെ നസീം ഷായുടെ പന്തിൽ ജോ റൂട്ട് നൽകിയ സുവർണാവസരം സൂപ്പർതാരം ബാബർ അസം കൈവിട്ടിരുന്നു. മിഡ് വിക്കറ്റിൽ അനായാസം കയ്യിലൊതുക്കാമായിരുന്ന അവസരമാണ് ബാബർ കൈവിട്ടത്. തൊട്ടടുത്ത പന്തിൽ ബൗണ്ടറിയുമായി റൂട്ട് 190ലേക്കു കുതിക്കുകയും ചെയ്തു.

ടെസ്റ്റിൽ കൂടുതൽ റൺസ് നേടുന്ന ഇംഗ്ലണ്ട് താരമെന്ന റെക്കോർഡ് മൂന്നാം ദിനം തന്നെ റൂട്ട് സ്വന്തമാക്കി. വ്യക്തിഗത സ്കോർ 71ൽ എത്തിയപ്പോഴാണ് 12,472 റൺസ് നേടിയ കുക്കിന്റെ റെക്കോർഡ് റൂട്ട് മറികടന്നത്. ഇംഗ്ലണ്ട് നിരയിൽ ഓപ്പണർ സാക് ക്രൗളി (85 പന്തിൽ 78), ബെൻ ഡക്കറ്റ് (75 പന്തിൽ 84) എന്നിവരും അർധസെഞ്ചറി നേടി. നിരാശപ്പെടുത്തിയത് ഡക്കായ ക്യാപ്റ്റൻ ഒലി പോപ്പ് മാത്രം. ഇംഗ്ലണ്ടിനു നഷ്ടമായ മൂന്നു വിക്കറ്റുകൾ പാക്കിസ്ഥാൻ താരങ്ങളായ ഷഹീൻ അഫ്രീദി, നസീം ഷാ, ആമിർ ജമാൽ എന്നിവർ പങ്കിട്ടു. ഒന്നാം ഇന്നിങ്സിൽ ഓപ്പണർ അബ്ദുല്ല ഷഫീഖ് (102), ക്യാപ്റ്റൻ ഷാൻ മസൂദ് (151), ആഗ സൽമാൻ (104*) എന്നിവരുടെ സെഞ്ചറികളുടെ മികവിലാണ് പാക്കിസ്ഥാൻ 556 റൺസെടുത്തത്.

English Summary:

Pakistan vs England, 1st Test, Day 4 - Live Cricket Score

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT