ഷമി കിവീസിനെതിരെയും കളിക്കില്ല; രണ്ടാം വിക്കറ്റ് കീപ്പറായി ജുറെല്; മായങ്ക് റിസർവ് താരം
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിലേക്ക് വിരാട് കോലി, ജസ്പ്രീത് ബുമ്ര ഉൾപ്പടെയുള്ള പ്രധാന താരങ്ങളെല്ലാം മടങ്ങിയെത്തി. ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ബുമ്രയ്ക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ ടീമിലെ പേസർമാർ. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.

മുംബൈ∙ ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന ടീമിലേക്ക് വിരാട് കോലി, ജസ്പ്രീത് ബുമ്ര ഉൾപ്പടെയുള്ള പ്രധാന താരങ്ങളെല്ലാം മടങ്ങിയെത്തി. ജസ്പ്രീത് ബുമ്രയാണ് വൈസ് ക്യാപ്റ്റൻ. ബുമ്രയ്ക്കു പുറമേ, മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് 15 അംഗ ടീമിലെ പേസർമാർ. ഋഷഭ് പന്തിനൊപ്പം രാജസ്ഥാൻ റോയൽസ് താരം ധ്രുവ് ജുറെൽ രണ്ടാം വിക്കറ്റ് കീപ്പറായി ടീമിലെത്തി.
പരുക്കുമാറി തിരിച്ചുവരവിന് ഒരുങ്ങുന്ന പേസർ മുഹമ്മദ് ഷമിക്ക് ടീമിൽ ഇടം ലഭിച്ചില്ല. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ഷമിയുള്ളത്. റിസർവ് താരങ്ങളായി ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, മായങ്ക് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിനൊപ്പം യാത്ര ചെയ്യും. 16ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം. പുണെയിലും മുംബൈയിലുമാണു രണ്ടും മൂന്നും മത്സരങ്ങൾ.
ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ്ദീപ്.