മലയാളി താരം സഞ്ജു സാംസൺ സെഞ്ചറി നേടി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ, ബംഗ്ലദേശിനെതിരെ വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റൺസ്. ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറാണിത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്സുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിൽ അടിച്ചുകൂട്ടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹൈദരാബാദ്∙ മലയാളി താരം സഞ്ജു സാംസൺ സെഞ്ചറി നേടി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ, ബംഗ്ലദേശിനെതിരെ വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി ടീം ഇന്ത്യ. 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 297 റൺസ്. ബംഗ്ലദേശിന് ജയിക്കാൻ വേണ്ടത് 298 റൺസ്. ടെസ്റ്റ് പദവിയുള്ള ടീമുകളുടെ ഏറ്റവും ഉയർന്ന ട്വന്റി20 സ്കോറാണിത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്സുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദിൽ അടിച്ചുകൂട്ടി.

ട്വന്റി20യില്‍ ഇന്ത്യൻ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയാണിത്. 2017ൽ ശ്രീലങ്കയ്ക്കെതിരെ 35 പന്തിൽ സെഞ്ചറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചറി നേടി പുറത്തായി. 35 പന്തുകൾ നേരിട്ട സൂര്യ 75 റൺസെടുത്തു. റിയാൻ പരാഗ് (13 പന്തിൽ 34), ഹാർദിക് പാണ്ഡ്യ (18 പന്തിൽ 47) എന്നിവരും തിളങ്ങി.

സെഞ്ചറി നേടിയ സഞ്ജുവിന്റെ ആഹ്ലാദം. Photo: X@BCCI
ADVERTISEMENT

നാലു പന്തിൽ നാലു റണ്‍സെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. സ്കോർ 23ൽ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ‌ മെഹ്ദി ഹസൻ മിറാസ് ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. സൂര്യയും സഞ്ജുവും കൈകോർത്തതോടെ ആദ്യ 26 പന്തിൽ 50 ഉം 7.1 ഓവറിൽ (45 പന്തുകൾ) 100 ഉം കടക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.

സെഞ്ചറി നേടിയ സഞ്ജുവിനെ അഭിനന്ദിക്കുന്ന സൂര്യകുമാർ യാദവ്. Photo: X@BCCI

സ്കോർ 196ല്‍ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ സഞ്ജു പുറത്തായി. തൊട്ടുപിന്നാലെ സൂര്യയും മടങ്ങി. പക്ഷേ ഫിനിഷർ റോളിൽ അടിച്ചുപറത്താനിറങ്ങിയ റിയാൻ പരാഗും ഹാർദിക് പാണ്ഡ്യയും സ്കോർ 298 ൽ എത്തിച്ചു. 

സൂര്യകുമാർ യാദവും സഞ്ജു സാംസണും ബാറ്റിങ്ങിനിടെ. Photo: X@BCCI
സെഞ്ചറി നേടിയ സഞ്ജുവിന്റെ ആഹ്ലാദം. Photo: X@BCCI
English Summary:

India vs Bangladesh: Third T20 Match Updates