ബിസിസിഐ ഉറപ്പിച്ചു, ദക്ഷിണാഫ്രിക്കയിലും സഞ്ജു–അഭിഷേക് സഖ്യം മതി; ഇഷാൻ കിഷനും ടീമിലെത്തും?
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യത്തെ പരീക്ഷിക്കാനുറച്ച് ടീം ഇന്ത്യ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയിൽ നാലു മത്സരങ്ങളാണ് കളിക്കുന്നത്. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ബോർഡർ ഗവാസ്കർ ട്രോഫിയുടെ തിരക്കിലായിരിക്കുമെന്നതിനാല്‍, യുവനിരയെ തന്നെ ബിസിസിഐ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കും.

മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും ഓപ്പണിങ്ങിൽ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യത്തെ പരീക്ഷിക്കാനുറച്ച് ടീം ഇന്ത്യ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയിൽ നാലു മത്സരങ്ങളാണ് കളിക്കുന്നത്. ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ പ്രധാന താരങ്ങളെല്ലാം ബോർഡർ ഗവാസ്കർ ട്രോഫിയുടെ തിരക്കിലായിരിക്കുമെന്നതിനാല്‍, യുവനിരയെ തന്നെ ബിസിസിഐ ദക്ഷിണാഫ്രിക്കയിലേക്ക് അയക്കും. ഓപ്പണിങ് ബാറ്ററായി ഇഷാൻ കിഷനും ടീമിലെത്തിയേക്കും. പക്ഷേ അഭിഷേക്– സഞ്ജു കോംബോയ്ക്കായിരിക്കും പ്രഥമ പരിഗണന.
ഋതുരാജ് ഗെയ്ക്‌വാദ് ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയയിലായിരിക്കും. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലും ഋതുരാജ് ഗെയ്ക്‌വാദിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബംഗ്ലദേശിനെതിരായ അവസാന ട്വന്റി20യിൽ സഞ്ജു സെഞ്ചറി നേടിയതോടെ താരത്തിന്റെ കാര്യത്തിൽ ബിസിസിഐ പൂർണ ആത്മവിശ്വാസത്തിലാണ്. മധ്യനിരയിൽ സൂര്യകുമാര്‍ യാദവിനൊപ്പം റിങ്കു സിങ്ങും കളിക്കും.
ഓൾറൗണ്ടര്‍മാരായ ഹാർദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാർ റെഡ്ഡി എന്നിവരും ട്വന്റി20 ടീമിൽ തുടരും. ഫിറ്റാണെങ്കിൽ ശിവം ദുബെയും 15 അംഗ ടീമിൽ ഇടം പിടിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ തിലക് വർമ പുറത്താകും. മികച്ച ഫോമിലുള്ള പേസർ മായങ്ക് യാദവ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും കളിക്കും. നവംബർ എട്ടിന് ഡർബനിലാണ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം.
ട്വന്റി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം– സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതിഷ് റെഡ്ഡി, ശിവം ദുബെ, ഇഷാൻ കിഷൻ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹർഷിത് റാണ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി.