49 ലും 99 ലും പന്ത് അടിച്ചുപറത്തണം, ഗംഭീർ പറഞ്ഞത് സഞ്ജു ചെയ്തു; ഓടിയെത്തി കെട്ടിപ്പിടിച്ച് സൂര്യ
ബംഗ്ലദേശിനെതിരായ സെഞ്ചറി നേട്ടത്തിനു പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സെഞ്ചറി നേടിയപ്പോൾ ഹെൽമറ്റ് ഊരി ബാറ്റ് ഉയർത്തിയാണ് സഞ്ജു ആഘോഷിച്ചത്. പിന്നീട് പ്രിയപ്പെട്ട ‘മസിൽ പെരുപ്പിക്കൽ’ സെലിബ്രേഷനും സഞ്ജു നടത്തി.

ഹൈദരാബാദ്∙ ബംഗ്ലദേശിനെതിരായ സെഞ്ചറി നേട്ടത്തിനു പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ കെട്ടിപ്പിടിക്കാൻ ഓടിയെത്തി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സെഞ്ചറി നേടിയപ്പോൾ ഹെൽമറ്റ് ഊരി ബാറ്റ് ഉയർത്തിയാണ് സഞ്ജു ആഘോഷിച്ചത്. പിന്നീട് പ്രിയപ്പെട്ട ‘മസിൽ പെരുപ്പിക്കൽ’ സെലിബ്രേഷനും സഞ്ജു നടത്തി. ക്യാപ്റ്റൻ സൂര്യയെ നോൺ സ്ട്രൈക്കറുടെ സ്ഥാനത്ത് കാഴ്ചക്കാരനാക്കിയായിരുന്നു സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറി നേടിയത്.
ഓടിയെത്തിയ സൂര്യ, സഹതാരത്തെ കെട്ടിപ്പിടിച്ച് സെഞ്ചറി നേട്ടം ആഘോഷമാക്കി. മത്സരത്തിനു ശേഷം സഞ്ജുവിന്റെ ബാറ്റിങ്ങിനെക്കുറിച്ച് സൂര്യകുമാർ യാദവ് പ്രതികരിക്കുകയും ചെയ്തു. ‘‘ആരും ടീമിനെക്കാൾ വലുതല്ലെന്നാണു ഗൗതി ഭായ് (ഗൗതം ഗംഭീർ) പറയാറുള്ളത്. നിങ്ങൾ 49 ഓ 99 റൺസെടുത്തു നിൽക്കുമ്പോഴും പന്ത് അടിച്ചുപറത്തുകയെന്നതാകണം ലക്ഷ്യം. അതാണ് സഞ്ജു ഇന്നു ചെയ്തത്. ബാറ്റിങ്ങിലും ബോളിങ്ങിലും അനായാസം കാര്യങ്ങൾ ചെയ്യാൻ നമുക്കു സാധിക്കണം. ഗ്രൗണ്ടിൽ എപ്പോഴും ഇതു തുടരാനാകണം.’’– സൂര്യകുമാർ യാദവ് വ്യക്തമാക്കി.
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ 47 പന്തിൽ 111 റൺസെടുത്താണു സഞ്ജു സാംസൺ പുറത്തായത്. 40 പന്തുകളിൽനിന്ന് താരം രാജ്യാന്തര കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറി പൂര്‍ത്തിയാക്കി. 11 ഫോറുകളും എട്ട് സിക്സുകളുമാണ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ സഞ്ജു ബൗണ്ടറി കടത്തിയത്. 133 റൺസ് വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കുകയും ചെയ്തു.