പാക്കിസ്ഥാനെ 54 റൺസിന് തോൽപിച്ച് ന്യൂസീലൻഡ് ലോകകപ്പ് സെമിയിൽ; ഇന്ത്യ പുറത്ത്
ദുബായ്∙ ട്വന്റി20 വനിതാ ലോകകപ്പില്‍ സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ 54 റൺസിന് തോൽപിച്ചതോടെയാണ് ഇന്ത്യ ലോകകപ്പിൽനിന്നു പുറത്തായത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി

ദുബായ്∙ ട്വന്റി20 വനിതാ ലോകകപ്പില്‍ സെമി ഫൈനൽ കാണാതെ ഇന്ത്യ പുറത്ത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ന്യൂസീലൻഡ് പാക്കിസ്ഥാനെ 54 റൺസിന് തോൽപിച്ചതോടെയാണ് ഇന്ത്യ ലോകകപ്പിൽനിന്നു പുറത്തായത്. എ ഗ്രൂപ്പിൽനിന്ന് രണ്ടാം സ്ഥാനക്കാരായി ന്യൂസീലൻഡ് സെമിയിൽ കടന്നു. മൂന്നു മത്സരങ്ങൾ ജയിച്ച കിവീസിന് ആറു പോയിന്റായി.
നാലു കളികളിൽ രണ്ടുവീതം ജയവും തോൽവിയുമായി ഇന്ത്യയ്ക്ക് നാലു പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യ നിർണായക മത്സരത്തിൽ ഓസ്ട്രേലിയയോടു തോറ്റിരുന്നു. മൂന്നാം മത്സരം തോറ്റ പാക്കിസ്ഥാനും ലോകകപ്പിൽനിന്നു പുറത്തായി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാനത്തെ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസാണു നേടിയത്.
മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 11.4 ഓവറിൽ 56 റൺസെടുത്തു പുറത്തായി. ടോസ് നേടിയ ന്യൂസീലൻഡ് നിർണായക മത്സരത്തിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 29 പന്തിൽ 28 റണ്‍സെടുത്ത ഓപ്പണർ സൂസി ബെറ്റ്സാണ് ന്യൂസീലന്‍ഡിന്റെ ടോപ് സ്കോറർ. ബ്രൂക് ഹാലിഡേ (24 പന്തിൽ 22), സോഫി ഡിവൈന്‍ (25 പന്തിൽ 19), ജോർജിയ പ്ലിമർ (14 പന്തിൽ 17) എന്നിവരും കിവീസിനായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ ഫാത്തിമ സനയും (23 പന്തിൽ 21) മുനീബ അലിയും (11 പന്തിൽ 15) മാത്രമാണ് പാക്കിസ്ഥാനു വേണ്ടി രണ്ടക്കം കടന്നത്. ന്യൂസീലൻഡിനുവേണ്ടി അമേലിയ കേർ മൂന്നു വിക്കറ്റുകളും എഡൻ കാർസൻ രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.