സെഞ്ചറിയടിച്ച സഞ്ജുവിന് നീല നിറത്തിലുള്ള ‘പൊന്നാട’, ആദരിച്ച് ശശി തരൂർ
ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ആദരിച്ച് ശശി തരൂർ എംപി. തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് നീല നിറത്തിലുള്ള പൊന്നാടയാണ് ശശി തരൂർ അണിയിച്ചത്. സ്വീകരണത്തിന്റെ ചിത്രങ്ങൾ ശശി തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരം∙ ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ സെഞ്ചറി നേടിയ ശേഷം നാട്ടിൽ തിരിച്ചെത്തിയ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ആദരിച്ച് ശശി തരൂർ എംപി. തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് നീല നിറത്തിലുള്ള പൊന്നാടയാണ് ശശി തരൂർ അണിയിച്ചത്. സ്വീകരണത്തിന്റെ ചിത്രങ്ങൾ ശശി തരൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇന്ത്യൻ ജഴ്സിയുടെ നിറത്തിലുള്ള ‘പൊന്നാട’ തന്നെ സഞ്ജുവിനു വേണ്ടി കണ്ടെത്തിയതായി ശശി തരൂർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കാതിരുന്നപ്പോഴെല്ലാം ശശി തരൂർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയാണ് സഞ്ജു കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരെ നേടിയത്. ഹൈദരാബാദിൽ 47 പന്തുകൾ നേരിട്ട സഞ്ജു 111 റൺസെടുത്തു പുറത്തായി.
മത്സരത്തിൽ 133 റൺസിന്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. ജയത്തോടെ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3–0ന് സ്വന്തമാക്കുകയും ചെയ്തു. അടുത്ത മാസം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു ഇന്ത്യയുടെ ഓപ്പണിങ് ബാറ്ററായി കളിക്കും. ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സഞ്ജു– അഭിഷേക് സഖ്യത്തെ ഓപ്പണിങ്ങിൽ പരീക്ഷിക്കാനാണു ബിസിസിഐയുടെ തീരുമാനം.
രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കേരളത്തിനായി സഞ്ജു കളിക്കാൻ ഇറങ്ങിയേക്കും. സച്ചിൻ ബേബി നയിക്കുന്ന കേരളം പഞ്ചാബിനെ തോൽപിച്ച് ആദ്യ മത്സരം വിജയിച്ചിരുന്നു. ആദ്യ പോരാട്ടത്തിനുള്ള ടീമിൽ സഞ്ജു ഉണ്ടായിരുന്നില്ല. രണ്ടാം മത്സരത്തിനുള്ള കേരള ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിക്കും.