ഇതെന്ത് ബാറ്റിങ്? വന്നപോലെ മടങ്ങി കോലി, സർഫറാസ്, രാഹുൽ, ജഡേജ, അശ്വിൻ; ബൗണ്ടറിയടിച്ചത് മൂന്നു പേർ
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ബാറ്റിങ്ങിൽ പതറി ഇന്ത്യ. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ദിവസം 24 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 34 റൺസെന്ന നിലയിലാണ്. ഋഷഭ് പന്തും (41 പന്തിൽ 15), കുല്‍ദീപ് യാദവുമാണ് പുറത്താകാതെ നിൽക്കുന്നത്.

ബെംഗളൂരു∙ ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ നിരയിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായത് അഞ്ച് ഇന്ത്യൻ ബാറ്റർമാർ. വിരാട് കോലി (ഒൻപതു പന്തിൽ പൂജ്യം), സർഫറാസ് ഖാൻ (മൂന്ന് പന്തിൽ പൂജ്യം), രവീന്ദ്ര ജഡേജ (ആറു പന്തിൽ പൂജ്യം), ആർ. അശ്വിൻ (ആദ്യ പന്തിൽ പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ ഡക്കായത്. ഇതിൽ അശ്വിൻ മാത്രമാണു ഗോൾഡന്‍ ഡക്കായത്.
ന്യൂസീലൻഡ് ഫാസറ്റ് ബോളർമാരായ മാറ്റ് ഹെൻറി അഞ്ചു വിക്കറ്റും വിൽ ഒറൂക് നാലു വിക്കറ്റും വീഴ്ത്തി കുതിച്ചതോടെ ഇന്ത്യൻ ബാറ്റർമാർക്ക് മറുപടിയില്ലാതെ പോകുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 46 റൺസിനാണു പുറത്തായത്. ടെസ്റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്.
ഇന്ത്യൻ ബാറ്റർമാരിൽ മൂന്നു പേർ മാത്രമാണു ആദ്യ ഇന്നിങ്സിൽ ബൗണ്ടറികൾ നേടിയത്. 20 റൺസെടുത്ത ഋഷഭ് പന്ത് രണ്ട് ഫോറുകൾ അടിച്ചിട്ടുണ്ട്. യശസ്വി ജയ്സ്വാളും മുഹമ്മദ് സിറാജും ഓരോ ഫോർ വീതവും അടിച്ചു. പന്തിനു പുറമേ, 13 റൺസെടുത്ത യശസ്വി ജയ്സ്വാളും രണ്ടക്കം കടന്നിട്ടുണ്ട്.