ഇവിടേക്കു വരുന്നില്ലെങ്കിൽ ഇന്ത്യയുടെ 2 പോയിന്റ് കുറയ്ക്കണം, അത് പാക്കിസ്ഥാന് നൽകണം: 1996 ലോകകപ്പ് മാതൃക ഉയർത്തി മുൻ പാക്ക് താരം
ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്ന പക്ഷം, 1996 ലോകകപ്പിന്റെ മാതൃകയിൽ പാക്കിസ്ഥാന് രണ്ടു പോയിന്റ് അനുവദിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 1996ലെ ഏകദിന ലോകകപ്പിൽ വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിൽ കളിക്കാൻ

ഇസ്‍ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്ന പാക്കിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്ന പക്ഷം, 1996 ലോകകപ്പിന്റെ മാതൃകയിൽ പാക്കിസ്ഥാന് രണ്ടു പോയിന്റ് അനുവദിക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്റെ മുൻ താരം ബാസിത് അലി. 1996ലെ ഏകദിന ലോകകപ്പിൽ വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ശ്രീലങ്കയ്ക്ക് പോയിന്റ് അനുവദിച്ചത് ഓർമിപ്പിച്ചാണ് ബാസിത് അലി ഈ ആവശ്യം ഉയർത്തിയത്. ഇന്ത്യയും പാക്കിസ്ഥാനും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിച്ച ആ ലോകകപ്പിൽ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിൽ കളിക്കാൻ വിസമ്മതിക്കുകയായിരുന്നു.
എൽടിടിഇ കൊളംബോ സെൻ്രൽ ബാങ്ക് ബോംബിട്ട് തകർത്ത് 91 പേരെ കൊലപ്പെടുത്തുകയും 1400ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇരു രാജ്യങ്ങളും ശ്രീലങ്കയിലേക്ക് പോകാൻ വിസമ്മതിച്ചത്. ഐസിസി ഇടപെട്ടിട്ടും ഫലമില്ലാതെ വന്നതോടെ, രണ്ടു മത്സരങ്ങളും ഉപേക്ഷിച്ച് ശ്രീലങ്കയ്ക്ക് 2 പോയിന്റ് വീതം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. ഫലത്തിൽ കളിക്കാതെ തന്നെ നാലു പോയിന്റ് ലഭിച്ച ശ്രീലങ്ക ക്വാർട്ടർ ഫൈനലിനു യോഗ്യത നേടി. ഫൈനലിൽ ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ഓസ്ട്രേലിയെ തോൽപ്പിച്ച് അർജുന രണതുംഗ നയിച്ച ശ്രീലങ്ക കിരീടം ചൂടുകയും ചെയ്തു.
‘‘1996ലെ ലോകകപ്പ് ഓർമയുണ്ടോ? അന്ന് വെസ്റ്റിൻഡീസും ഓസ്ട്രേലിയയും ശ്രീലങ്കയിലേക്കു പോകാൻ വിസമ്മതിച്ചതിനെ തുടർന്ന് ശ്രീലങ്കയ്ക്ക് 2 പോയിന്റ് വീതം നൽകിയിരുന്നു. പാക്കിസ്ഥാനെയും ഇന്ത്യയെയും രണ്ട് പൂളിലാക്കാൻ ആവശ്യപ്പെട്ടാലും ഐസിസി സമ്മതിക്കില്ല. പണത്തിനാണ് മുൻതൂക്കമെന്നതിനാൽ ഇന്ത്യയും പാക്കിസ്ഥാനും എപ്പോഴും ഒരേ പൂളിലായിരിക്കും. ചാംപ്യൻസ് ട്രോഫിക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്കു വരാൻ വിസമ്മതിക്കുകയും, ടൂർണമെന്റ് ഹൈബ്രിഡ് മാതൃകയിലേക്കു മാറ്റുകയും ചെയ്താൽ പാക്കിസ്ഥാന് രണ്ടു പോയിന്റ് നൽകണം. മുൻപ് ഇങ്ങനെ ചെയ്തിട്ടുണ്ടല്ലോ. അത് ഇനിയും ആകാം’ – ബാസിത് അലി പറഞ്ഞു.
ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും സ്വന്തം നാട്ടിൽ മാത്രമേ കളിക്കൂവെന്ന് പാക്കിസ്ഥാൻ നിർബന്ധം പിടിക്കണമെന്ന് ബാസിത് അലി നിർദ്ദേശിച്ചു. പാക്കിസ്ഥാൻ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചാലും, പാക്കിസ്ഥാനെ വിലക്കാനുള്ള ധൈര്യം ഐസിസിക്ക് ഉണ്ടാകില്ലെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു.
‘‘പാക്കിസ്ഥാൻ അവരുെട എല്ലാ മത്സരങ്ങളും പാക്കിസ്ഥാനിൽ മാത്രമേ കളിക്കാവൂ. അത്രേയുള്ളൂ. ഇന്ത്യയുടെ താൽപര്യം പരിഗണിച്ച് ചാംപ്യൻസ് ട്രോഫി വേറൊരു രാജ്യത്ത് നടത്താൻ തീരുമാനിച്ചാൽ പാക്കിസ്ഥാൻ ടൂർണമെന്റ് ബഹിഷ്കരിക്കുന്നതാണ് ഉചിതം. പങ്കെടുത്തില്ലെങ്കിൽ പാക്കിസ്ഥാനെ ഐസിസി വിലക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. ധൈര്യമുണ്ടെങ്കിൽ ഐസിസി പാക്കിസ്ഥാനെ വിലക്കട്ടെ. അങ്ങനെ സംഭവിച്ചാൽ എല്ലാവർക്കും ഉറക്കം നഷ്ടപ്പെടും’ – ബാസിത് അലി മുന്നറിയിപ്പു നൽകി.