ഐപിഎൽ ഭാഗ്യം തേടി 12 മലയാളി താരങ്ങൾ, എല്ലാവരുടേയും അടിസ്ഥാന വില 30 ലക്ഷം; സച്ചിനും വിഷ്ണുവിനും സാധ്യത
സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ 12 അൺകാപ്ഡ് മലയാളി താരങ്ങൾ പങ്കെടുക്കും. ആകെ 574 താരങ്ങൾക്കു വേണ്ടിയാണ് മെഗാ ലേലം നടക്കുന്നത്. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, ഷോൺ റോജർ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്, എം. അജ്നാസ്,

മുംബൈ∙ സൗദി അറേബ്യയിലെ റിയാദിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ 12 അൺകാപ്ഡ് മലയാളി താരങ്ങൾ പങ്കെടുക്കും. ആകെ 574 താരങ്ങൾക്കു വേണ്ടിയാണ് മെഗാ ലേലം നടക്കുന്നത്. കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, രോഹൻ എസ്. കുന്നുമ്മൽ, ഷോൺ റോജർ, സൽമാൻ നിസാർ, അബ്ദുൽ ബാസിത്, എം. അജ്നാസ്, അഭിഷേക് നായർ, എസ്. മിഥുൻ, വൈശാഖ് ചന്ദ്രൻ, വിഘ്നേഷ് പുത്തൂർ എന്നിവരാണ് ലേലത്തിനുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ച മലയാളി താരങ്ങൾ. 30 ലക്ഷം രൂപയാണ് ഇവരുടെയെല്ലാം അടിസ്ഥാന വില.
35 വയസ്സുകാരനായ സച്ചിൻ ബേബി കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടന സീസണിൽ 528 റൺസുമായി ടോപ് സ്കോററായിരുന്നു. കിരീടം നേടിയ ഏരീസ് കൊല്ലം സെയ്‍ലേഴ്സിന്റെ ക്യാപ്റ്റൻ കൂടിയായിരുന്നു സച്ചിൻ. നേരത്തേ റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിനായി കളിച്ചിട്ടുള്ള സച്ചിൻ ബേബിക്കു ഇത്തവണയും ഐപിഎല്ലിൽ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷ.
കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച വിഷ്ണു വിനോദിനു വേണ്ടിയും കൂടുതൽ ടീമുകൾ രംഗത്തുവരാൻ സാധ്യതയുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി വിഷ്ണു സെഞ്ചറി നേടിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീൻ, അബ്ദുൽ ബാസിത്ത് എന്നീ താരങ്ങളും മുൻപ് ഐപിഎൽ കളിച്ചിട്ടുള്ളവരാണ്. താരലേലത്തിനായി റജിസ്റ്റർ ചെയ്ത 1574 കളിക്കാരിൽനിന്നാണ് 574 പേരുടെ പട്ടിക തയാറാക്കിയത്. 1000 പേരെ ഒഴിവാക്കി.
366 ഇന്ത്യക്കാരും 208 വിദേശികളുമാണ് അന്തിമപട്ടികയിലുള്ളത്. ഇന്ത്യൻ താരങ്ങളായ ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുൽ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, യുസ്‍വേന്ദ്ര ചെഹൽ, ആര്‍. അശ്വിൻ, ആവേശ് ഖാൻ എന്നിവർക്ക് രണ്ടു കോടി രൂപയാണ് അടിസ്ഥാന വില. ജോസ് ബട്‍ലർ, ഹാരി ബ്രൂക്ക്, ജോണി ബെയര്‍സ്റ്റോ തുടങ്ങിയ വിദേശ താരങ്ങൾക്കും രണ്ടു കോടിയാണു വിലയിട്ടിരിക്കുന്നത്.