രണ്ടാമത്തെ ട്വന്റി20 ലോകകപ്പ് കിരീടവുമായി ചരിത്രമെഴുതിയ 2024ൽ, രാജ്യാന്തര ട്വന്റി20യിൽ സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി ടീം ഇന്ത്യ. ഈ വർഷം കളിച്ച 26 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ടീം കുറിച്ചത് 24 വിജയങ്ങൾ. തോറ്റത് ‘ബി ടീ’മുമായി കളിച്ച് സിംബാ‌ബ്‌വെയോടും ഈ മാസം ദക്ഷിണാഫ്രിക്കയോടും. 2024ൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ വിജയശതമാനം 92.31. ടീം ഇന്ത്യയുടെ അസാധാരണ വിജയക്കുതിപ്പിന് തിലകക്കുറിയായി രോഹിത് ശർമയുടെ നേതൃത്വത്തിൽ നേടിയ ലോകകിരീടവുമുണ്ട്!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ രണ്ടാമത്തെ ട്വന്റി20 ലോകകപ്പ് കിരീടവുമായി ചരിത്രമെഴുതിയ 2024ൽ, രാജ്യാന്തര ട്വന്റി20യിൽ സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി ടീം ഇന്ത്യ. ഈ വർഷം കളിച്ച 26 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യൻ ടീം കുറിച്ചത് 24 വിജയങ്ങൾ. തോറ്റത് ‘ബി ടീ’മുമായി കളിച്ച് സിംബാ‌ബ്‌വെയോടും ഈ മാസം ദക്ഷിണാഫ്രിക്കയോടും. 2024ൽ രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയുടെ വിജയശതമാനം 92.31. ടീം ഇന്ത്യയുടെ അസാധാരണ വിജയക്കുതിപ്പിന് തിലകക്കുറിയായി രോഹിത് ശർമയുടെ നേതൃത്വത്തിൽ നേടിയ ലോകകിരീടവുമുണ്ട്!

ലോകകപ്പ് ഉൾപ്പെടെ ഈ വർഷം കളിച്ച എല്ലാ ട്വന്റി20 പരമ്പരകളിലും വിജയം ഇന്ത്യൻ ടീമിനൊപ്പം നിന്നു. അഫ്ഗാനിസ്ഥാൻ, സിംബാബ‌്‌വെ, ശ്രീലങ്ക, ബംഗ്ലദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്.

ADVERTISEMENT

∙ വിജയശതമാനം 92.31, റെക്കോർഡ്

26 മത്സരങ്ങളിൽ 24 വിജയങ്ങളുമായി 92.31 വിജയശതമാനം സ്വന്തമാക്കിയ ഇന്ത്യ, ഇക്കാര്യത്തിൽ ബദ്ധവൈരികളായ പാക്കിസ്ഥാൻ 2018ൽ കുറിച്ച റെക്കോർഡും മറികടന്നു. 2018ൽ 19 കളികളിൽ 17 എണ്ണം വിജയിച്ച പാക്കിസ്ഥാന്റെ 89.47 എന്ന വിജയശതമാനമാണ് ഇന്ത്യ പിന്നിലാക്കിയത്. ട്വന്റി20 ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിൽ ടീം ഇന്ത്യയുടെ വിജയക്കുതിപ്പിനു മുന്നിലുള്ളത് തമിഴ്നാടിന്റെ പേരിലുള്ള ആഭ്യന്തര ക്രിക്കറ്റിലെ റെക്കോർഡാണ്. 2021ൽ 16ൽ 15 മത്സരവും ജയിച്ചതോടെ ലഭിച്ച 93.75 ശതമാനം വിജയം.

ഇന്ത്യൻ ക്രിക്കറ്റ് ടീം

വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പൻമാർ കളമൊഴിഞ്ഞിട്ടും, രാജ്യാന്തര ട്വന്റി20യിൽ അതൊന്നും ബാധിക്കാത്ത മട്ടിലായിരുന്നു ഇന്ത്യയുടെ വിജയക്കുതിപ്പെന്നതും ശ്രദ്ധേയം. അടുത്തിടെ സമാപിച്ച ദക്ഷിണാഫ്രിക്കൻ പരമ്പരയിൽപ്പോലും, കോലിയുടെയും രോഹിത്തിന്റെയും അഭാവം ഇന്ത്യൻ ടീമിനെ ബാധിച്ചു കണ്ടില്ല.

ADVERTISEMENT

∙ കൂടുതൽ സെഞ്ചറികൾ, ബൗണ്ടറികൾ

ഒരു കലണ്ടർ വർഷം രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ സെഞ്ചറികളെന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ഈ വർഷം ആകെ ഏഴു സെഞ്ചറികളാണ് ഇന്ത്യ കുറിച്ചത്. ഇതിൽ മൂന്നും സ്വന്തം പേരിലാക്കി മലയാളി താരം സഞ്ജു സാംസൺ തിളക്കമാർന്ന നേട്ടം സ്വന്തമാക്കി. തിലക് വർമ രണ്ടും രോഹിത് ശർമ, അഭിഷേക് ശർമ എന്നിവർ ഓരോ സെഞ്ചറിയും കുറിച്ചതോടെയാണ് ഇന്ത്യയുടെ ആകെ സെഞ്ചറി നേട്ടം ഏഴിലെത്തിയത്.

സഞ്ജു സാംസണും തിലക് വർമയും

ഈ വർഷം നേരിട്ട ഓരോ 4.68 പന്തിലും ബൗണ്ടറി കണ്ടെത്തിയ ഇന്ത്യ, ഇക്കാര്യത്തിലും റെക്കോർഡിട്ടു. ഇതിനു പുറമേ ഓരോ 12.9 പന്തിലും സിക്സർ കണ്ടെത്താനും ഇന്ത്യൻ താരങ്ങൾക്കായി. ഇതും റെക്കോർഡാണ്. ഈ വർഷം ഒരു ഓവറിൽ ഇന്ത്യൻ താരങ്ങൾ ശരാശരി അടിച്ചുകൂട്ടിയത് 9.55 റണ്‍സാണ്. ടീം ഇന്ത്യയുടെ മികച്ച പ്രകടനമാണിത്. ഇക്കാര്യത്തിൽ ഇന്ത്യൻ ടീമിനു മുന്നിലുള്ളത് ഈ വർഷം തന്നെ ഓവറിൽ ശരാശരി 9.72 റൺസ് വീതം നേടിയ ഓസ്ട്രേലിയ മാത്രം.

ADVERTISEMENT

∙ റൺവേട്ടയിൽ മുന്നിൽ സഞ്ജു   

ഇന്ത്യൻ ടീമിന്റെ അസാധാരണ വിജയക്കുതിപ്പിൽ, ബാറ്റുകൊണ്ട് കൂടുതൽ സംഭാവന നൽകിയ താരം സഞ്ജു സാംസണാണെന്ന പ്രത്യേകതയുമുണ്ട്. ട്വന്റി20 ലോകകപ്പിൽ ഒരു മത്സരത്തിൽപ്പോലും അവസരം ലഭിച്ചില്ലെങ്കിലും, 12 ഇന്നിങ്സുകളിൽനിന്ന് ഈ വർഷം സഞ്ജു നേടിയത് 436 റൺസ്. ശരാശരി 43.60. സ്ട്രൈക്ക് റേറ്റ് 180നു മുകളിൽ. ഓപ്പണറെന്ന നിലയിൽ ഇതുവരെ ഒൻപത് ഇന്നിങ്സുകളിൽനിന്ന് 461 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ശരാശരി 57.62, സ്ട്രൈക്ക് റേറ്റ് 193.62!. മൂന്നു സെഞ്ചറികളുടെ തിളക്കമാർന്ന റെക്കോർഡിനൊപ്പം, ഒരു കലണ്ടർ വർഷം അഞ്ച് ഡക്കുകളെന്ന നാണക്കേടും സഞ്ജുവിന്റെ പേരിലുണ്ട്. 2022ൽ അഞ്ചു തവണ ഡക്കായ സിംബാബ്‍വെ താരം റെജിസ് ചകാബ്‌വയ്ക്കൊപ്പമാണ് ഇക്കാര്യത്തിൽ സഞ്ജുവിന്റെ സ്ഥാനം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചറി നേടിയ സഞ്ജു സാംസണിന്റെ ആഹ്ലാദം. Photo: PHILL MAGAKOE / AFP

ഈ കലണ്ടർ വർഷം ഇന്ത്യൻ നിരയിൽ 11 താരങ്ങളാണ് 200നു മുകളിൽ റൺസ് നേടിയത്. ഇതിൽ എട്ടു പേരും 150നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തി. തിലക് വർമ (187.73 സ്ട്രൈക്ക് റേറ്റിൽ 306 റൺസ്), സഞ്ജു സാംസൺ (180.16 സ്ട്രൈക്ക് റേറ്റിൽ 436 റൺസ്), യശസ്വി ജയ്‌സ്വാൾ (172.35 ശരാശരിയിൽ 293 റൺസ്) എന്നിവരെല്ലാമുണ്ട്. അഞ്ച് പേർ 40നു മുകളിൽ ശരാശരിയും കണ്ടെത്തി. 

∙ ബോളർമാർക്കും തിളക്കം

ഈ കലണ്ടർ വർഷം ബോളർമാരും കരുത്തുകാട്ടി. ആകെ കളിച്ച 26 മത്സരങ്ങളിൽ പത്തെണ്ണത്തിലും ഇന്ത്യ എതിരാളികളെ ഓൾഔട്ടാക്കി. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ നിലവിലെ റെക്കോർഡിനൊപ്പമെത്തി ഇന്ത്യ. 18 മത്സരങ്ങളിൽനിന്ന് 36 വിക്കറ്റുമായി അർഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയിൽ മുന്നിൽ. ശരാശരി 13.50. ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം അർഷ്ദീപാണ്. ഇന്ത്യയ്ക്കായി ട്വന്റി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടത്തിലേക്ക് യുസ്‌വേന്ദ്ര ചെഹലിനെ മറികടക്കാൻ 2 വിക്കറ്റ് മാത്രം ബാക്കിവച്ചാണ് അർഷ്ദീപ് ഈ വർഷം അവസാനിപ്പിക്കുന്നത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ (ബിസിസിഐ പങ്കുവച്ച ചിത്രം)

ഈ കലണ്ടർ വർഷം ഇന്നിങ്സിൽ ശരാശരി 8.33 വിക്കറ്റുകളെന്ന നേട്ടം സ്വന്തമാക്കിയ ഇന്ത്യ, ഇക്കാര്യത്തിലും റെക്കോർഡിട്ടു. ഈ വർഷം മൂന്നു തവണയാണ് ഇന്ത്യ നൂറിലധികം റൺസിന് ജയിച്ചത്. കഴിഞ്ഞ വർഷത്തെ നേട്ടത്തിനൊപ്പം. പന്തുകൾ ബാക്കിയാക്കി വിജയത്തിലെത്തുന്ന കാര്യത്തിലും ഇന്ത്യ നേടിയ മികച്ച അഞ്ച് വിജയങ്ങളിൽ രണ്ടെണ്ണം ഈ വർഷമാണ്. രാജ്യാന്തര ട്വന്റി20 ചരിത്രത്തിൽ നേടിയ രണ്ടേരണ്ട് 10 വിക്കറ്റ് വിജയങ്ങളിലൊന്നിന്റെ പിറവിയും ഈ വർഷം തന്നെ!

English Summary:

India break Pakistan's all-time record to cap off memorable year in T20Is