തീപാറും പോരാട്ടത്തിന് ഇനി മൂന്നു നാൾ; ബോർഡർ–ഗാവസ്കർ ട്രോഫിയിലെ പ്രധാന താരപ്പോരാട്ടങ്ങൾ ഇതാ..!
‘‘ക്രിക്കറ്റ് കാണുന്നവരും കളിക്കുന്നവരും ആദ്യം തീരുമാനിക്കേണ്ട ഒരു കാര്യമുണ്ട്. അതൊരു ടീം ഗെയിമായിട്ടാണോ വ്യക്തിഗത സ്പോർട്ട് ആയിട്ടാണോ നിങ്ങൾ കാണുന്നത് എന്നതാണത്..’’– ക്രിക്കറ്റിനെക്കുറിച്ച് ഇങ്ങനെ നിരീക്ഷിച്ചത് അതിനേറ്റവും അർഹതയുള്ള ഒരാളാണ്; സാക്ഷാൽ സച്ചിൻ തെൻഡുൽക്കർ! ഒരേ സമയം 22 പേർ ടീമായി തിരിഞ്ഞ് മത്സരിക്കുന്നതിനൊപ്പം ഓരോരുത്തരുടെയും ‘മസ്തിഷ്കത്തിൽ’ നടക്കുന്ന പരസ്പര പോരാട്ടം കൂടിയാണ് ക്രിക്കറ്റ്.

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ബോർഡർ–ഗാവസ്കർ ട്രോഫിക്ക് അരങ്ങൊരുങ്ങുമ്പോൾ ആരാധകർ കാത്തിരിക്കുന്ന അത്തരം ചില താരപ്പോരാട്ടങ്ങൾ കൂടിയുണ്ട്. ബാറ്റു കൊണ്ടും പന്തു കൊണ്ടും പരസ്പരം വെല്ലുവിളിച്ചു നിൽക്കുന്ന ഇവർക്കിടയിലുള്ള ജയപരാജയങ്ങൾ കൂടിയാകും പരമ്പരയുടെ ഗതി നിർണയിക്കുക.
∙ വിരാട് കോലി vs പാറ്റ് കമിൻസ്
ഓഫ്സ്റ്റംപിനു പുറത്ത് മോഹിപ്പിക്കുന്ന പന്തുകളെറിഞ്ഞു കോലിയെ വീഴ്ത്തുന്നതാണ് കമിൻസിന്റെ തന്ത്രം. കമിൻസിന്റെ ആ പ്രലോഭനം മാനസികമായി കോലി എങ്ങനെ അതിജീവിക്കും എന്നതിനെ ആശ്രയിച്ചു കൂടിയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ.
നേരിട്ട പന്തുകൾ: 269
നേടിയ റൺസ്: 96
ഔട്ട്: 5
ഡോട് ബോൾ: 221
ഫോർ: 10
സിക്സ്: 0
ശരാശരി: 19.2
സ്ട്രൈക്ക് റേറ്റ്: 35.7
∙ സ്റ്റീവ് സ്മിത്ത് vs രവിചന്ദ്രൻ അശ്വിൻ
അശ്വിനെ സ്വപ്നത്തിൽ കണ്ടാൽ പോലും പേടിക്കുന്നതാണ് സ്മിത്തിന്റെ ശീലം. സമീപകാല പരമ്പരകളിലെല്ലാം ഇന്ത്യ നേടിയ വിജയങ്ങളുടെ കാരണങ്ങളിലൊന്ന് സ്മിത്തിനു മേൽ അശ്വിൻ പുലർത്തിയ മേധാവിത്തമായിരുന്നു.
നേരിട്ട പന്തുകൾ: 765
നേടിയ റൺസ്: 434
ഔട്ട്: 8
ഡോട് ബോൾ: 505
ഫോർ: 39
സിക്സ്: 5
ശരാശരി: 54.2
സ്ട്രൈക്ക് റേറ്റ്: 56.7
∙ ട്രാവിസ് ഹെഡ് vs ജസ്പ്രീത് ബുമ്ര
ഹെഡിന്റെ തലവെട്ടം കണ്ടാൽ പോലും പേടിക്കുന്ന ഇന്ത്യൻ ബോളർമാർക്കിടയിൽ വ്യത്യസ്തനാണ് ബുമ്ര. തന്റെ പതിവ് ആക്രമണസ്വഭാവം മാറ്റിവച്ച് ഹെഡ് ബഹുമാനത്തോടെ നേരിടുന്ന അപൂർവം ബോളർമാരിലൊരാൾ.
നേരിട്ട പന്തുകൾ: 126
നേടിയ റൺസ്: 50
ഔട്ട്: 2
ഡോട് ബോൾ: 99
ഫോർ: 4
സിക്സ്: 0
ശരാശരി: 25.0
സ്ട്രൈക്ക് റേറ്റ്: 39.7
∙ നേഥൻ ലയൺ vs ഋഷഭ് പന്ത്
സിക്സറുകളിലൂടെ ലയണിന്റെ മനോവീര്യം കെടുത്തുക എന്നതാണ് പന്തിന്റെ പതിവു പദ്ധതി. എന്നാൽ പന്തിനെ 5 തവണ പുറത്താക്കിയതിന്റെ മികച്ച റെക്കോർഡ് ലയണിനുമുണ്ട്.
നേരിട്ട പന്തുകൾ: 347
നേടിയ റൺസ്: 229
ഔട്ട്: 5
ഡോട് ബോൾ: 227
ഫോർ: 19
സിക്സ്: 7
ശരാശരി: 45.8
സ്ട്രൈക്ക് റേറ്റ്: 66.0
∙ മാർനസ് ലബുഷെയ്ൻ vs രവീന്ദ്ര ജഡേജ
പരസ്പരം കളിച്ച ടെസ്റ്റ് മത്സരങ്ങളിൽ 5 തവണയാണ് ലെഫ്റ്റ് ആം സ്പിന്നറായ ജഡേജ ലബുഷെയ്നെ വീഴ്ത്തിയത്. ഇതിൽ നാലും ഇന്ത്യൻ മണ്ണിൽ നടന്ന കഴിഞ്ഞ പരമ്പരയിലായിരുന്നു. ജഡേജ ഇന്ത്യൻ ടീമിലുണ്ടായിരുന്ന മത്സരങ്ങളിൽ ലബുഷെയ്ൻ നേടിയത് 3 അർധ സെഞ്ചറികൾ.
നേരിട്ട പന്തുകൾ: 301
നേടിയ റൺസ്: 99
ഔട്ട്: 5
ഡോട് ബോൾ: 250
ഫോർ: 13
സിക്സ്: 0
ശരാശരി: 19.8
സ്ട്രൈക്ക് റേറ്റ്: 32.9
∙ കെ.എൽ.രാഹുൽ vs മിച്ചൽ സ്റ്റാർക്ക്
ഇടംകൈയൻ പേസർമാർക്കെതിരെ ഒട്ടും മികച്ച റെക്കോർഡല്ല രാഹുലിനുള്ളത്. രോഹിത് ശർമയുടെ അസാന്നിധ്യത്തിൽ ഓപ്പണിങ്ങിൽ തന്നെ രാഹുൽ എങ്ങനെ സ്റ്റാർക്കിനെ നേരിടും എന്നതിനെ ആശ്രയിച്ചാകും ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ഇന്നിങ്സിന്റെ മുന്നേറ്റം.
നേരിട്ട പന്തുകൾ: 205
നേടിയ റൺസ്: 100
ഔട്ട്: 2
ഡോട് ബോൾ: 161
ഫോർ: 16
സിക്സ്: 0
ശരാശരി: 50.0
സ്ട്രൈക്ക് റേറ്റ്: 48.8