പെർത്തിൽ ഓസീസിനെ ‘വെള്ളം കുടിപ്പിച്ച ഏറ്’ ഏറ്റു; ജസ്പ്രീത് ബുമ്ര വീണ്ടും ടെസ്റ്റ് ബോളർമാരിൽ ഒന്നാമൻ!
ദുബായ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തിയത്. ഒരു മാസത്തിലധികം നീണ്ട

ദുബായ്∙ ഓസ്ട്രേലിയയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ടെസ്റ്റ് ബോളർമാരുടെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ജസ്പ്രീത് ബുമ്ര. ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ബുമ്ര ഒന്നാമതെത്തിയത്. ഒരു മാസത്തിലധികം നീണ്ട ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയതിനു പിന്നാലെയാണ് ബുമ്രയുടെ നേട്ടം.
പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച ബുമ്ര, രണ്ട് ഇന്നിങ്സിലുമായി എട്ടു വിക്കറ്റെടുത്ത് ഇന്ത്യയുടെ വിജയശിൽപിയായിരുന്നു. പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയതും ബുമ്ര തന്നെ. ഈ പ്രകടനമാണ് ലോക ഒന്നാം നമ്പർ ബോളർ സ്ഥാനത്തേക്ക് തിരിച്ചെത്താൻ ബുമ്രയ്ക്ക് സഹായകമായത്.
ഈ വർഷം ആദ്യമാണ് ചരിത്രത്തിലാദ്യമായി ബുമ്ര ലോക ഒന്നാം നമ്പർ ബോളറായി മാറിയത്. പിന്നീട് മൂന്നാം സ്ഥാനത്തേക്കു പതിച്ച ബുമ്രയ്ക്കു മുന്നിൽ കഗീസോ റബാദ, ഓസീസ് താരം ജോഷ് ഹെയ്സൽവുഡ് എന്നിവരാണ് ഉണ്ടായിരുന്നത്. പെർത്ത് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്ാതോടെ ഇരുവരെയും പിന്തള്ളി രണ്ടു സ്ഥാനം കയറി ബുമ്ര ഒന്നാമതെത്തി.
ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നിരാശപ്പെടുത്തിയ ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസ് രണ്ടു സ്ഥാനം നഷ്ടമാക്കി ആദ്യ അഞ്ചിന് പുറത്തായി. ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ഒന്നാം ടെസ്റ്റിൽ കളിച്ചില്ലെങ്കിലും ഒരു സ്ഥാനം കയറി നാലാമതെത്തി. രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്തോടെ ആദ്യ പത്തിലുണ്ട്.
ടെസ്റ്റ് ബോളർമാരുടെ റാങ്കിങ്ങും അവരുടെ പോയിന്റും
1. ജസ്പ്രീത് ബുമ്ര – 883
2. കഗീസോ റബാദ – 872
3. ജോഷ് ഹെയ്സൽവുഡ് – 860
4. രവിചന്ദ്രൻ അശ്വിൻ – 807
5. പ്രഭാത് ജയസൂര്യ – 801
6. പാറ്റ് കമിൻസ് – 796
7. രവീന്ദ്ര ജഡേജ – 794
8. നേഥൻ ലയോൺ – 782
9. നൊമാൻ അലി – 759
10. മാറ്റ് ഹെൻറി – 750