മലയാളി താരത്തിന്റെ രക്ഷാപ്രവർത്തനവും ഫലിച്ചില്ല, ഇന്ത്യയ്ക്ക് തോൽവി; പാക്കിസ്ഥാന് 43 റൺസ് വിജയം
അണ്ടർ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. 282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസെടുത്തു പുറത്തായി.

ദുബായ്∙ അണ്ടർ 19 ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി. പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. 282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസ് നേടി.
അവസാന ഓവറുകളിൽ തകർത്തടിച്ച മലയാളി താരം മുഹമ്മദ് ഇനാനും ഇന്ത്യയെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. 22 പന്തിൽ രണ്ടു വീതം സിക്സുകളും ഫോറുകളും പറത്തിയ ഇനാൻ 30 റൺസാണു നേടിയത്. ഇന്ത്യൻ ഇന്നിങ്സിലെ 48–ാം ഓവറിൽ ഇനാനെ റൺഔട്ടാക്കി പാക്കിസ്ഥാൻ മത്സരം സ്വന്തമാക്കുകയായിരുന്നു. കിരൺ ചോർമലെ (30 പന്തിൽ 20), ആയുഷ് മത്രെ (14 പന്തിൽ 20) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്കോറർമാര്‍.
ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസെടുത്തു. ഓപ്പണർ ഷഹ്സെയ്ബ് ഖാന്റെ സെഞ്ചറിയാണ് പാക്കിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 147 പന്തുകൾ നേരിട്ട താരം 159 റൺസെടുത്തു പുറത്തായി.
ഉസ്മാൻ ഖാൻ അർധ സെഞ്ചറി (94 പന്തിൽ 60) നേടി. ഇന്ത്യയ്ക്കായി സമർഥ് നാഗരാജ് മൂന്നും ആയുഷ് മത്രെ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ഇനാൻ രണ്ടോവറുകൾ പന്തെറിഞ്ഞെങ്കിലും 34 റൺസ് വഴങ്ങി. തിങ്കളാഴ്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.