ദുബായ്∙ അണ്ടർ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങാനാകാതെ ഇന്ത്യയുടെ 13 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ഐപിഎൽ മെഗാലേലത്തിൽ കൗമാരതാരത്തെ 1.1 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വരെ ‘അൺസോള്‍ഡ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ അണ്ടർ 19 ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിൽ തിളങ്ങാനാകാതെ ഇന്ത്യയുടെ 13 വയസ്സുകാരൻ താരം വൈഭവ് സൂര്യവംശി. ഐപിഎൽ മെഗാലേലത്തിൽ കൗമാരതാരത്തെ 1.1 കോടി രൂപയ്ക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയിരുന്നു. ഐപിഎല്ലിൽ അനുഭവ സമ്പത്തുള്ള താരങ്ങൾ വരെ ‘അൺസോള്‍ഡ്’ ആയപ്പോഴായിരുന്നു വൈഭവ് സൂര്യവംശിയെ രാജസ്ഥാൻ കാശുവാരിയെറിഞ്ഞ് വാങ്ങിയത്. 

ഐപിഎല്‍ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കിയിരുന്നു. എന്നാൽ പാക്കിസ്ഥാനെതിരായ പോരാട്ടത്തിൽ ഓപ്പണറായി ഇറങ്ങിയ വൈഭവ് പെട്ടെന്നു പുറത്തായി. ഒരു റണ്‍ മാത്രമെടുത്ത വൈഭവ് സൂര്യവംശിയെ മത്സരത്തിന്റെ അഞ്ചാം ഓവറിൽ പാക്ക് പേസർ അലി റാസ പുറത്താക്കി. ഒൻപതു പന്തുകൾ നേരിട്ട താരത്തെ വിക്കറ്റ് കീപ്പർ സൈദ് ബെയ്ഗ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 

ADVERTISEMENT

മത്സരത്തിൽ പാക്കിസ്ഥാൻ 43 റൺസ് വിജയമാണ് ഇന്ത്യയ്ക്കെതിരെ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണു നേടിയത്. ഓപ്പണർ ഷഹ്സെയ്ബ് ഖാന്റെ സെഞ്ചറിയാണ് പാക്ക് ഇന്നിങ്സിന് നട്ടെല്ലായത്. 147 പന്തുകൾ നേരിട്ട താരം 159 റൺസെടുത്തു പുറത്തായി. ഉസ്മാൻ ഖാൻ അർധ സെഞ്ചറി (94 പന്തിൽ 60) നേടി.  282 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ 47.1 ഓവറിൽ 238 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. അർധ സെഞ്ചറി നേടിയ നിഖിൽ കുമാറാണ് മറുപടി ബാറ്റിങ്ങിൽ ഇന്ത്യയുടെ ടോപ് സ്കോറർ. 77 പന്തുകൾ നേരിട്ട താരം 67 റൺസ് നേടി.

12 വയസ്സു പ്രായമുള്ളപ്പോൾ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ വൈഭവ്, കഴിഞ്ഞ മാസം ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ അണ്ടർ 19 ടീമിനായി 58 പന്തുകളിൽ സെഞ്ചറി തികച്ചിരുന്നു. അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 100 റൺസാണു താരം ആകെ നേടിയത്. ബിഹാറിന്റെ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി ടീമുകളിലും വൈഭവ് കളിക്കുന്നുണ്ട്.

English Summary:

Vaibhav Suryavanshi flops against Pakistan in U19 Asia Cup