സൽമാൻ നിസാർ 20 പന്തിൽ 34, സഞ്ജു 15 പന്തിൽ 31; കേരളത്തിന് 11 റൺസ് വിജയം, ഗോവയെ തോൽപിച്ച് കുതിപ്പ്- വിഡിയോ
ഹൈദരാബാദ്∙ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിന്റെ വിജയം. മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ച മത്സരത്തിൽ

ഹൈദരാബാദ്∙ സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെന്റിൽ ഗോവയ്ക്കെതിരെ കേരളത്തിന് 11 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ വിജെഡി നിയമപ്രകാരമായിരുന്നു കേരളത്തിന്റെ വിജയം. മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിഞ്ഞെടുക്കുകയായിരുന്നു. 13 ഓവർ വീതം നിശ്ചയിച്ച മത്സരത്തിൽ തകർത്തടിച്ചായിരുന്നു കേരള ബാറ്റർമാര്‍ തുടങ്ങിയത്. സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്നുള്ള കൂട്ടുകെട്ട് അതിവേഗം സ്കോർ ചെയ്ത് മുന്നേറി.
15 പന്തിൽ നാല് ഫോറും രണ്ട് സിക്സുമടക്കം സഞ്ജു 31 റൺസ് നേടി. രോഹൻ കുന്നുമ്മൽ 14 പന്തിൽ 19ഉം സൽമാൻ നിസാർ 20 പന്തിൽ 34ഉം റൺസ് നേടി. അവസാന ഓവറുകളിൽ 13 പന്തിൽ നിന്ന് 23 റൺസ് നേടിയ അബ്ദുൾ ബാസിതും കേരള ബാറ്റിങ് നിരയിൽ തിളങ്ങി. കേരളം 13 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലായിരുന്നു 143 റൺസെടുത്തത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗോവയുടെ ഓപ്പണർ അസാൻ തോട്ടയെ പുറത്താക്കി ജലജ് സക്സേന കേരളത്തിന് മികച്ച തുടക്കം നല്‍കി. കാശ്യപ് ബാക്ലയെ ബേസിൽ തമ്പിയും പുറത്താക്കി. മറുവശത്ത് ഇഷാൻ ഗദേക്കർ മികച്ച പ്രകടനം തുടർന്നെങ്കിലും മഴ കളി തടസ്സപ്പെടുത്തിയതോടെ വിജെഡി നിയമപ്രകാരം കേരളത്തെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. 7.5 ഓവറിൽ ഗോവ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 69 റൺസെടുത്ത് നില്‍ക്കെയാണ് മഴയെ തുടർന്ന് മത്സരം നിർത്തിയത്. ഇഷാൻ ഗദേക്കർ 22 പന്തിൽ നിന്ന് 45 റൺസുമായി പുറത്താകാതെ നിന്നു.