ചെറിയ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. രണ്ടാം ടെസ്റ്റിനു മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ നേടിയത് 11 പന്തിൽ മൂന്നു റൺസ് മാത്രം. നാലാമനായി ബാറ്റു ചെയ്യാനിറങ്ങിയ രോഹിത്തിനെ ചാർലി ആൻഡേഴ്സന്റെ പന്തിൽ ഡേവിസ് ക്യാച്ചെടുത്തു പുറത്താക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാന്‍ബറ∙ ചെറിയ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു മടങ്ങിയെത്തിയ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ തിളങ്ങാനായില്ല. രണ്ടാം ടെസ്റ്റിനു മുന്നോടിയായി പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരെ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ നേടിയത് 11 പന്തിൽ മൂന്നു റൺസ് മാത്രം. നാലാമനായി ബാറ്റു ചെയ്യാനിറങ്ങിയ രോഹിത്തിനെ ചാർലി ആൻഡേഴ്സന്റെ പന്തിൽ ഡേവിസ് ക്യാച്ചെടുത്തു പുറത്താക്കി.

നന്നായി ബാറ്റു ചെയ്തുകൊണ്ടിരുന്ന കെ.എൽ. രാഹുൽ ‘റിട്ടയേഡ് ഹർട്ടായി’ മടങ്ങിയതിനു പിന്നാലെയായിരുന്നു രോഹിതിന്റെ വരവ്. സന്നാഹ മത്സരത്തിൽ യശസ്വി ജയ്സ്വാളും കെ.എൽ. രാഹുലുമായിരുന്നു ഇന്ത്യയുടെ ഓപ്പണർമാർ. ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങിയ രോഹിത്തിന് നിരാശയായിരുന്നു ഫലം. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിൽ രോഹിത് ശർമ കളിച്ചിരുന്നില്ല.

ADVERTISEMENT

വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര നയിച്ച മത്സരത്തിൽ വിജയിച്ച് ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റിനു മുന്നോടിയായാണ് രോഹിത് ഓസ്ട്രേലിയയിലെത്തിയത്. രണ്ടാം ടെസ്റ്റിൽ രോഹിത്തിന് കീഴിലായിരിക്കും ഇന്ത്യ കളിക്കാൻ ഇറങ്ങുക. ദ്വിദിന സന്നാഹ മത്സരത്തിലെ ആദ്യ ദിവസം മഴ കാരണം ഒരു പന്തുപോലും എറിയാൻ സാധിച്ചിരുന്നില്ല. രണ്ടാം ദിവസം 46 ഓവറായി മത്സരം വെട്ടിച്ചുരുക്കിയിരുന്നു.

അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ 43.2 ഓവറിൽ 240 റൺസെടുത്തു പുറത്തായി. 19 വയസ്സുകാരനായ സാം കൊൻസ്റ്റാസ് ഇന്ത്യയ്ക്കെതിരെ സെഞ്ചറി നേടിയിരുന്നു. ഓപ്പണറായി ഇറങ്ങി 97 പന്തുകൾ നേരിട്ട താരം 107 റൺസെടുത്താണു പുറത്തായത്. 241 റൺസ് വിജയലക്ഷ്യത്തിലേക്ക് 42.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെത്തിയത്. ശുഭ്മൻ ഗില്‍ 62 പന്തിൽ 50 റൺസെടുത്തു.

English Summary:

Rohit Sharma failed to shine in practice match against Prime Ministers XI